| Friday, 27th June 2025, 4:36 pm

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ എന്തുകൊണ്ട് പി.എസ്.സിക്ക് വിടുന്നില്ല; സര്‍ക്കാര്‍ അഴിമതിക്ക് അവസരമൊരുക്കുകയാണോ: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ എന്തുകൊണ്ട് പി.എസ്.സിക്ക് വിടുന്നില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നിയമനങ്ങളുടെ പേരില്‍ ലക്ഷങ്ങളാണ്‌ വാങ്ങുന്നതെന്നും സര്‍ക്കാര്‍ തന്നെ അഴിമതിക്ക് അവസരം ഒരുക്കുകയാണോയെന്നും കോടതി ചോദിച്ചു.

അഴിമതി നിറഞ്ഞ വകുപ്പാണ് വിദ്യാഭ്യാസ വകുപ്പെന്ന് പറയേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഡി.കെ. സിങ്ങാണ് വിമര്‍ശനം ഉന്നയിച്ചത്.

കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയലക്ഷ്യ ഹരജിയില്‍ ഹാജരായ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഷാനവാസിനോടായിരുന്നു ചോദ്യം.

പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളിന്റെ ക്ലോസറിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല എന്ന പരാതി ഉണ്ടായിരുന്നു. ഈ കേസ് പരിഗണിച്ച കോടതിയുടെ ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനവാസിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

Content Highlight: Why is aided school appointments not being left to PSC? Is the government creating opportunities for corruption: Kerala High Court asks

We use cookies to give you the best possible experience. Learn more