| Monday, 6th July 2015, 8:22 pm

അരുവിക്കരയില്‍ വി.എസും പിണറായിയും ഒരുമിച്ച് ഒരേ വേദിയില്‍ വരണമായിരുന്നുവെന്ന് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണക്കിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഒരുമിച്ച് ഒരേ വേദിയില്‍ വരണമായിരുന്നുവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണ വിരുദ്ധ വികാരം മുതലെടുക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പരാജയം എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. അരുവിക്കരയില്‍ പ്രചാരണത്തിന് വി.എസ് അച്യുതാനന്ദനും സംഘാടനത്തിന് പിണറായി വിജയനും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് തോറ്റുവെന്നും പോളിറ്റ് ബ്യൂറോ ചോദിച്ചു.

ഭരണദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവുമാണ് യു.ഡി.എഫിനെ വിജയിപ്പിച്ചത് എന്ന കേരളഘടകത്തിന്റെ മറുപടി പി.ബി സ്വീകരിച്ചില്ല. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പോളിറ്റ് ബ്യൂറോ ചേര്‍ന്നിരുന്നത്. എന്നാല്‍ അരുവിക്കരയിലെ തോല്‍വി തുടക്കത്തിലെ ചര്‍ച്ചാ വിഷയമാവുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more