| Wednesday, 18th November 2026, 3:44 pm

ഇന്ത്യയെ ഇത്രയ്ക്ക് നാണം കെടുത്താന്‍ മോദിക്കല്ലാതെ ആര്‍ക്ക് കഴിയും: ഫ്‌ളോര്‍ മാര്‍ക്കര്‍ വിവാദത്തില്‍ മഹുവ മൊയ്ത്ര

നിഷാന. വി.വി

മനില: ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലത്തുനിന്ന് ഇന്ത്യന്‍ ദേശീയപതാകയുടെ മാര്‍ക്കര്‍ എടുത്ത് പോക്കറ്റിലിട്ട സംഭവത്തില്‍ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പ്രധാനമന്ത്രിയുടെ പ്രവൃത്തി ഇന്ത്യയെ ആഗോള വേദിയില്‍ നാണംകെടുത്തിയെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

‘നിലത്ത് വെച്ചിരുന്ന ഒരു ഫ്‌ളോര്‍ മാര്‍ക്കര്‍ എടുത്ത് പോക്കറ്റിലിട്ടതിലൂടെ ആഗോള വേദിയില്‍ ഇന്ത്യയെ ഇതിലും കൂടുതല്‍ നാണംകെടുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അവിശ്വസനീയം!,’ മഹുവ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഫോട്ടോ സെഷനായി നേതാക്കള്‍ നില്‍ക്കേണ്ട സ്ഥലം അടയാളപ്പെടുത്തുന്നതിനാണ് തറയില്‍ പതാക പതിപ്പിച്ച ചെറിയ കാര്‍ഡ് വെച്ചിരുന്നത്. അത് മോദിയെടുത്ത് പോക്കറ്റിലിടുകയായിരുന്നു.

ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ മോദിയുടെ അടുത്തുണ്ടായിരുന്നു. അതെടുത്ത് സൂക്ഷിച്ചോളൂ എന്ന് ട്രംപ് പറയുന്നതായും വീഡിയോയില്‍ കാണാം.

മോദിയുടെ പ്രവൃത്തിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
എന്നാല്‍ ഇത് മോദിയുടെ ദേശീയ പതാകയോടുള്ള ആദരവായാണ് ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും മോദി ഇത്തരത്തില്‍ ഫ്‌ളോര്‍ മാര്‍ക്കര്‍ എടുത്ത് പോക്കറ്റിട്ടിലിരുന്നു.

Content Highlight: Who else but Modi could bring such disgrace to India?
Mahua Moitra on the ‘floor marker’ controversy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more