| Thursday, 1st June 2017, 3:02 pm

സൗദിയില്‍ ശക്തമായ പൊടിക്കാറ്റ് ; ജനജീവിതം സ്തംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാം: മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ശക്തമായ പൊടി കാറ്റ് സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യകളിലെ ജനജീവിതം സ്തംഭിപ്പിച്ചു. ദമാംവിമാനത്താവളത്തിലേക്കുള്ള റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

മൂന്നുദിവസം ഈ കാറ്റ് തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രവും ദൂര യാത്രകള്‍ഒഴിവാക്കണമെന്നു സിവില്‍ ഡിഫന്‍സും അറിയിച്ചു .ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റ് തുടങ്ങിയത്.

മണല്‍ വീണു തടസ്സപ്പെട്ട വിമാനതാവളത്തിലേക്കുള്ള റോഡ് പിന്നീട് അധികൃതര്‍ ഗതാഗത യോഗ്യമാക്കി .ഹഫര്‍ ബാത്തിന്‍,അല്‍അഹ്‌സ ,ജുബൈല്‍ ,ഖഫ്ജി തുടങ്ങിയവിടെയെല്ലാം റോഡുകള്‍ മണ്ണിനടിയിലായി.

ദൂരക്കാഴ്ച ഇല്ലാത്തതിനാല്‍ചിലയിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായതായി റെഡ് ക്രെസെന്റ് അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍

We use cookies to give you the best possible experience. Learn more