| Sunday, 8th June 2025, 10:32 am

ഫോറിനേഴ്‌സ് ട്രൈബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ച മനോവാര ബേവ എവിടെ? ആശങ്കയോടെ കുടുംബം

ജിൻസി വി ഡേവിഡ്

കഴിഞ്ഞ മെയ് 24 ന്, അസമിന്റെ അതിർത്തി ജില്ലയായ ധുബ്രിയിലെ സുഖതിഖട്ട ഗ്രാമത്തിൽ നിന്നുള്ള 60 വയസുകാരിയായ മനോവാര ബേവ എന്ന സ്ത്രീയെ മൊഴി രേഖപ്പെടുത്താൻ വേണ്ടി മാത്രമെന്ന് പറഞ്ഞ് പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിൽ പോയ മനോവാര ബേവ പിന്നീട് ഒരിക്കലും വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.

അവരുടെ 26കാരനായ മകൻ ഇപ്പോൾ ഹേബിയസ് കോർപ്പസ് ഹരജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുകയാണ്. കോടതി കേസ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ അമ്മയെ നാടുകടത്തലിനായി കൊണ്ടുപോയെന്നും, മെയ് 24 ന് ശേഷം അമ്മ എവിടെയാണെന്ന് അറിയില്ലെന്നും അവരുടെ മകൻ യൂനുസ് അലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അസമിലെ ഫോറിനേഴ്സ് ട്രൈബ്യുണൽ മനോവാരയെ വിദേശിയായി പ്രഖ്യാപിച്ചിരുന്നു.

Content Highlight: Where is Manowara Bewa, declared a foreigner by the Foreigners Tribunal? Family worried

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം