| Sunday, 31st March 2013, 3:37 pm

ഒടുവില്‍ പ്രവാസി തിരിച്ചു വരുമ്പോള്‍ ബാക്കിയുള്ളത്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

 മലബാറില്‍ നിന്നുളള പ്രവാസികളുടെ കൃത്യമായ കണക്കുകള്‍ പോലും പ്രചാരത്തിലില്ലെന്ന വേവലാതി വേറെയും ഉണ്ട്. കേരളത്തില്‍ നിന്നും ഏതാണ്ട് 2030 ലക്ഷത്തോളം (2.2 മില്ല്യണ്‍) പേര്‍ പ്രവാസികളായി പല രാജ്യങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നാണ് രേഖകള്‍.


എസ്സേയ്‌സ്/ എ.എം യാസിര്‍

എണ്ണപ്പാടത്ത് നിന്നുളള  കണ്ണീര്‍ കഥകള്‍ സിനിമയിലും നോവലുകളിലുമായി നിരവധി  പ്രതിഫലപ്പിച്ചുട്ടുളളതാണ്. എന്നാല്‍ നമ്മുടെ പ്രവാസികളുടെ അതിജീവനത്തിന് മുന്നില്‍ പുതിയ മരുപര്‍വ്വം രൂപപെട്ടിരിക്കുകയാണ്.

സൗദി അറേബ്യയടക്കമുളള രാജ്യങ്ങളില്‍ ദേശസാല്‍ക്കരണം ശക്തമാക്കിയതിനെ തുടര്‍ന്ന് തൊഴില്‍മേഖലയില്‍ സ്വദേശി പൗരന്മാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയതാണ് പുതിയ പ്രതിസന്ധി.[]

ടൂണീഷ്യയില്‍ നിന്നാരംഭിച്ച ജനാതിപത്യ വിപ്ലവങ്ങള്‍ മേഖലയിലെ രാജാക്കമാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വന്തം നിലനില്‍പ്പിനെ കുറിച്ചോര്‍ത്ത് ഇപ്പോഴെങ്കിലും പ്രജാവാത്സല്യം കാണിച്ചത് പ്രശംസനീയമാണ്. ഈ പശ്ചാത്തലത്തില്‍ മലബാറിന്റെ മുഖ്യധന സ്രോതസ്സ് എന്ന നിലക്ക് മലബാറികളുടെ ദുരിതയാനത്തിന്റെ വേദനയും പ്രതിക്ഷകളും അടയാളപെടുത്തേണ്ടതുണ്ട്.

സമ്പത്തു കാലത്തെ ശേഷിപ്പുകളെ തിരിഞ്ഞു നോക്കേണ്ട സമയം ആപത്തുകാലത്തിന്ന് മുതല്‍ക്കൂട്ടാകും എന്നാണ് സാമ്പത്തികശാസ്ത്രം. നാലു ദശാബദ്ധളായി മലബാറില്‍ നിന്നുളള പ്രവാസം തുടങ്ങിയിട്ട് അത്രത്തോളം കാലം അവിടങ്ങളില്‍ ചോര നീരാക്കി ഉണ്ടാക്കിയ ശേഷിപ്പുകളെ അടയാളപെടുത്തുകയാണിവിടെ.

ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടങ്ങളിലായി കേരളത്തില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്തു വരുന്നു. മലബാറില്‍ നിന്നുളള പ്രവാസികളുടെ കൃത്യമായ കണക്കുകള്‍ പോലും പ്രചാരത്തിലില്ലെന്ന വേവലാതി വേറെയും ഉണ്ട്. കേരളത്തില്‍ നിന്നും ഏതാണ്ട് 2030 ലക്ഷത്തോളം (2.2 മില്ല്യണ്‍) പേര്‍ പ്രവാസികളായി പല രാജ്യങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നാണ് രേഖകള്‍.

താരതമ്യേന ഉല്‍പാദനം വളരെ കുറവുളള ഒരു സംസ്ഥാനത്ത് സാമൂഹിക വികസന സൂചിക ഉയര്‍ന്നു കാണുന്നു എന്നത് സാമ്പത്തിക ശാസത്ര കുതകികള്‍ക്കു എപ്പോഴും ഒരു പ്രഹേളികയാണ്. അതിലേക്കുളള വലിയ സംഭാവനയായി ഗള്‍ഫ് സ്രോതസ്സിനെ ഇപ്പോള്‍ കണക്കാക്കി തുടങ്ങിയിട്ടുണ്ട്. ചില യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സാമൂഹിക വികസന സൂചിക നമ്മുടെ കൊച്ചുകേരളത്തിനേക്കാള്‍ താഴെയാണെത്ര.

എ.എം യാസിര്‍
കോഴിക്കോട് മുക്കം സ്വദേശി. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കലൈഞ്ചര്‍ ടി.വിയില്‍ വാര്‍ത്താ വിഭാഗത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് പുറത്തിറങ്ങുന്ന ഹിമാല്‍ സൗത്ത് ഏഷ്യന്‍ എന്ന മാഗസിനില്‍ സൗത്ത് ഇന്ത്യാ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കൈരളി ടി.വില്‍ സീനിയര്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുന്നു.

ജനന മരണനിരക്ക്, പൊതുജന ആരോഗ്യം തുടങ്ങിയവയാണ് സുചിക ഉയര്‍ത്തുന്നുതും താഴ്ത്തുന്നുതും. കേരളത്തില്‍ ശിശുഹത്യ നന്നെ കുറവാണ് അതിന്റെ കാരണം രാഷട്രീയമല്ല ജനങ്ങള്‍ പ്രബുദ്ധരായതുകൊണ്ടു മാത്രമാണ്.

ഇതുപോലെ തന്നയാണ് ഉല്‍പാദനത്തില്‍ സീറോ ആയ കേരള സംസ്ഥാനത്ത് ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളും സാമ്പത്തികമായി മെച്ചപ്പെട്ടതിന്റെ ക്രഡിറ്റും ഇവിടെത്തെ രാഷ്ടീയ പ്രബുദ്ധതക്കല്ല. രാജ്യത്തിനകത്തും പുറത്തേക്കുമായി മലയാളികള്‍ നടത്തിയ അന്നം തേടിയുളള പുറപ്പാടിന്റെ അടയാളമാണ്.

ചെറു ചെറു സംഘങ്ങളായി ഉരു കയറിപ്പോയവരാണ് മലബാറില്‍ നിന്നും ഗള്‍ഫ് പ്രവാസത്തിനു തുടക്കമിട്ടത്. എണ്ണ കണ്ടെത്തുന്നതിന് മുമ്പേ മലബാറില്‍ നിന്നും പുറപ്പാട് തുടങ്ങിയിട്ടുണ്ട്. അതു പക്ഷെ ബര്‍മ്മ, ഭുട്ടാന്‍, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു എന്നുമാത്രം.

ഉരു കയറിപ്പോയവരില്‍ മിക്കവരും കാണാതവുകയും ചിലര്‍ മരിക്കുകയോ ചെയ്യുകയായിരുന്നു. മറ്റു ചിലര്‍ സമ്പാദ്യമുണ്ടാക്കി നാടണഞ്ഞു. അതു ഒരു സാമൂഹ്യമാറ്റം ഉണ്ടാക്കാന്‍ മാത്രം വലിയ സാമ്പത്തിക സ്രോതസ്സൊന്നും അല്ലായിരുന്നു. അറുപതു എഴുപതു കാലങ്ങളില്‍ പറയത്തക്ക മാറ്റങ്ങളൊന്നും തന്നെ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും മാറ്റങ്ങള്‍ക്കുളള ഒരു തുടക്കം തന്നെയായിരുന്നു അന്നു കുറിക്കപെട്ടത്.

പിന്നീട് എണ്‍പതിനോട് അടുത്തപ്പോള്‍ കുറച്ചുകൂടി ആളുകള്‍ അക്കരേക്കുളള പോക്കുവരവു തുടങ്ങി. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ടും മറ്റും അക്കാലത്തു തന്നെ പ്രവാസികള്‍ മിച്ചം വെച്ച പണത്തിന്റെ പ്രതിഫലനം ഉണ്ടാക്കി. അപ്പോഴേക്കും ഗള്‍ഫിന്റെ മണം ഇങ്ങോട്ടു വടക്കേ മലബാറിലേക്കും എത്തി. കാസര്‍ഗോട്ടുകാര്‍ ഹോട്ടലുകളുമായി ലോകമെങ്ങും സഞ്ചരിക്കുന്നവരായതിനാല്‍ ആദ്യം മുതല്‍ക്കെ അവര്‍ക്കും ചേക്കാറാനായി.

പ്രവാസികള്‍ മരുഭൂമിയില്‍ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ സമ്പത്ത് നാട്ടിലേക്കു എത്തിക്കുന്നതു കൊണ്ടുളള കൊടുക്കല്‍ വാങ്ങലുകളുടെ സാമ്പത്തിക ചക്രം ഉരുളാന്‍ തുടങ്ങി. എന്നാല്‍ അവര്‍ ഒഴുക്കുന്ന വിയര്‍പ്പില്‍ നിന്നും അവര്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ഫലമുണ്ടാക്കുന്ന ദീര്‍ഘദര്‍ശനത്തോടുകൂടിയ സാമ്പത്തികാസൂത്രണം രുപപെടുത്താനായില്ലെന്നത് ഇപ്പോഴും പരാധീനതയായി തുടരുന്നു.

ദശാബദ്ധങ്ങളായിട്ട് സര്‍ക്കാറും ഇക്കാര്യത്തില്‍ ഗുരുതരമായ നിസംഗത പാലിക്കുകയായിരുന്നു. അതേപോലെ മതസംഘടനകളിലെ ചില വ്യക്തികള്‍ പ്രവാസികളുടെ മൂലധനം ഉപയോഗപെടുത്തുന്നതിനു പകരം പ്രവാസികളെ പിഴിയുകയാരുന്നു. വിശേഷിച്ചും മലബാറില്‍ പ്രവാസികള്‍ക്കു വിവിധ തരം വ്യാജ പദ്ധതികളുടെ ചൂഷണത്തിന്നു ഇരകളാകേണ്ടി വന്നു.

എഴുപതുകളിലും  എണ്‍പതുകളിലും മധ്യേ മലബാറില്‍ പ്രത്യേകിച്ചും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വര്‍ഗ്ഗപരമായ സന്തുലനം സംഭവിക്കുന്നതിലേക്കായിരുന്നു പണം ചിലവിട്ടത്. വിടു പുതുക്കി പണിയല്‍, മക്കളുടെ കല്ല്യാണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വഹിച്ച് പല പ്രവാസി രക്ഷിതാക്കളും കൃതാര്‍ത്ഥരവാകയായിരുന്നു പതിവ്.

അടുത്തപേജില്‍ തുടരുന്നു


അത് അത്ഭുത വിളക്കില്‍ തൊട്ടപോലെ ആഗ്രഹങ്ങള്‍ക്കു നിറമേകി കൊണ്ടിരുന്നു. അവരെ ഓലക്കുടിലില്‍ നിന്നും വാര്‍പ്പു വീടുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അതോടെ മഴക്കാലത്തു ചോര്‍ന്നൊലിക്കുന്ന വീടുകള്‍ ഇല്ലാതായി. വിറക് വെട്ടി ഏമാന്റെ മുറ്റത്ത് ഓച്ചാനിച്ചു നിന്നിരുന്ന ദുരവസ്ഥയില്‍ നിന്നും മോചിപ്പിച്ചു. മരുഭൂമിയില്‍ എല്ലു മുറിയെ പണിയെടുത്തിട്ടാണെങ്കിലും തീന്‍മേശയില്‍ എണ്ണമറ്റ വിഭവങ്ങളുമായി മൂന്നു നേരം ഭക്ഷണോത്സവം തന്നെ സാധ്യമായി.


തരം കുറഞ്ഞ കൂലിയുളള നിത്യവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് പുതിയ അന്തസുണ്ടാക്കി കൊടുക്കുന്നതിനും ഗള്‍ഫു പണം മുതല്‍ക്കൂട്ടായി. എണ്‍പതുകളടെ അന്ത്യമായപ്പോഴേക്കും മലബാര്‍ പ്രത്യേകിച്ചും മുസ്ലീങ്ങള്‍ക്ക് ഗള്‍ഫ് അതിജീവനത്തിന്റെ അത്താണി ആയി മാറുകയായിരുന്നു. പിന്നീടിങ്ങോട്ടു എല്ലാ വീടുകളിലും പാസ്‌പോര്‍ട്ടു എടുക്കാനുളള തത്രപാടും തിരക്കുമായിരിന്നു.[]

അതുണ്ടാക്കിയ മാറ്റങ്ങള്‍ മലബാറിലെ സാമൂഹിക ജീവിതത്തിലുടനീളം പ്രകടമായി. ഗള്‍ഫ് പ്രവാസം തുറന്നു കിട്ടിയിയത് ഒരു മലബാറുകാരനെ സംമ്പന്ധിച്ചടത്തോളം മലബാറുകാര്‍ക്ക്  അലാവുദ്ദീന്റെ അത്ഭുതവിളക്കു കിട്ടിയതു പോലെയെന്നായി. അതിനു കാരണമായി അവര്‍ കരുതിയത്് അറബിപ്പൊന്നിലൂടെ അവര്‍ തീര്‍ത്ത മാന്ത്രികങ്ങളാണ്.

അത് അത്ഭുത വിളക്കില്‍ തൊട്ടപോലെ ആഗ്രഹങ്ങള്‍ക്കു നിറമേകി കൊണ്ടിരുന്നു. അവരെ ഓലക്കുടിലില്‍ നിന്നും വാര്‍പ്പു വീടുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. അതോടെ മഴക്കാലത്തു ചോര്‍ന്നൊലിക്കുന്ന വീടുകള്‍ ഇല്ലാതായി. വിറക് വെട്ടി ഏമാന്റെ മുറ്റത്ത് ഓച്ചാനിച്ചു നിന്നിരുന്ന ദുരവസ്ഥയില്‍ നിന്നും മോചിപ്പിച്ചു. മരുഭൂമിയില്‍ എല്ലു മുറിയെ പണിയെടുത്തിട്ടാണെങ്കിലും തീന്‍മേശയില്‍ എണ്ണമറ്റ വിഭവങ്ങളുമായി മൂന്നു നേരം ഭക്ഷണോത്സവം തന്നെ സാധ്യമായി.

നാടെങ്ങും പളളിമിനാരങ്ങള്‍ ഉയര്‍ന്നു. അങ്ങാടികള്‍ക്കു പത്രാസു കൂടി. ഹണ്ട്രഡ് സീ.സീ ബൈക്കുകള്‍ നിരത്തുകളില്‍ ഓടിപ്പായാന്‍ തുടങ്ങി. പെണ്‍മണികള്‍ പര്‍ദ്ദയിലേക്കും ബുര്‍ഖകളിലേക്കും ഓടി ഒളിച്ചു.

എന്നാല്‍ തൊണ്ണൂറുകളുടെ ആദ്യം മുതല്‍ വ്യാപകമായ മുലധന നിക്ഷേപം പല മേഖലകളിലായി ഇറക്കുന്നതില്‍ പ്രവാസികള്‍ ശ്രദ്ധിച്ചു തുടങ്ങി. നേരിട്ടുളള മുലധന നിക്ഷേപം കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ മുമ്പെ തുടങ്ങിയിരുന്നു. അതിനുകാരണം അവിടത്തെ ജനങ്ങളില്‍ കച്ചവടപാരമ്പര്യം നേരത്തെ ഉണ്ടായിരുന്നു എന്നതാണ്.

തൊണ്ണൂറുകളുടെ അന്ത്യമായപ്പോഴേക്കും ഗള്‍ഫുപണം രണ്ടു വ്യത്യസ്ത കാര്യങ്ങളിലേക്കുളള സംഭാവനകളായി വഴിപിരിഞ്ഞു. ഒന്നു കണ്‍സ്യൂമറിസം രണ്ടു മുസ്ലീംങ്ങളെ സൗദി വല്‍ക്കരിക്കുന്നതിലും ആയിരുന്നു അവ.  അതോടെ എല്ലാ സംഘടനകള്‍ക്കും ബഹുനില കെട്ടിടങ്ങളായി, മാധ്യമങ്ങളായി.

കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, നാദാപുരം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവാസികളുടെ പണം അക്ഷരാര്‍ത്ഥത്തില്‍ കുന്നുകൂടക തന്നെ ചെയ്തു. വാസ്തവത്തില്‍ സ്വത്തിന്റെ കുന്നുകൂടുന്ന പ്രതിഭാസമായിരുന്നു തീവ്രവാദ സംഘടനയായ എന്‍.എഡി.എഫിന്‍െ ആരംഭത്തിലേക്കു നയിച്ചത്. ആ കാലയളവില്‍ പ്രവാസികളുടെ പണം ഏറ്റവും കൂടുതലായി ഉപയോഗിച്ചതും വ്യത്യസ്ത മതസംഘടനകളായിരുന്നു.

തൊണ്ണൂറുകളുടെ അന്ത്യമായപ്പോഴേക്കും ഗള്‍ഫുപണം രണ്ടു വ്യത്യസ്ത കാര്യങ്ങളിലേക്കുളള സംഭാവനകളായി വഴിപിരിഞ്ഞു. ഒന്നു കണ്‍സ്യൂമറിസം രണ്ടു മുസ്ലീംങ്ങളെ സൗദിവല്‍ക്കരിക്കുന്നതിലും ആയിരുന്നു അവ.  അതോടെ എല്ലാ സംഘടനകള്‍ക്കും ബഹുനില കെട്ടിടങ്ങളായി, മാധ്യമങ്ങളായി.

മിക്ക മത സാമുദായിക സംഘടനകളും രണ്ടും മൂന്നുമായി പിരിഞ്ഞു. കണ്‍സ്യൂമറിസം വലിയ തലത്തില്‍ തന്നെ കേരള സംമ്പദഘടനക്കു പുരോഗതി ഉണ്ടാക്കി. കണ്ണൂരിലും മലപ്പുറത്തും പ്രവാസികള്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ തന്നെ തങ്ങളുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതില്‍ എറെ ശ്രദ്ധിച്ചു പോന്നു.

എല്ലാറ്റിനും വ്യത്യസ്തമായി  മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഇക്കാലയളവില്‍  മൂലധന സമാഹരണത്തിലൂടെ പ്രവാസികള്‍ ഏറെ ഗുരുതരമായി വഞ്ചിക്കപെട്ടതായരുന്നു. സിംകാര്‍ഡ് ഉല്‍പ്പന്നം ഉണ്ടാക്കുന്ന ഫാകടരികളുടെ ബ്ലൂപ്രിന്റ് കാണിച്ച് നൂറുകണക്കിനാളുകളെ പറ്റിച്ച വീരന്‍മാര്‍വരെ അക്കാലത്ത്് രംഗതെത്തി.

ഒരു വൈറസുപോലെ അത് മലബാറിന്റെ പലഭാഗത്തേക്കും പടര്‍ന്നു. ബ്ലൂ പ്രിന്റുകള്‍ മാത്രം തയ്യാറാക്കി എത്രയോ സുഖിയന്‍മാരായ വ്യജ ബിസിനസ്സുകാര്‍ വിമാനം കയറി. നിക്ഷേപകര്‍ക്കു തങ്ങളുടെ വിയര്‍പ്പിന്റെ ഫലം മിച്ചം വെച്ചുണ്ടാക്കിയ ഒട്ടേറെ പണം നഷ്ടപെട്ടു. പെരുപ്പിച്ചുപറഞ്ഞു പ്രവാസികളുടെ മനസ്സിലുണ്ടാക്കിയ പല ഇല്ലാത്ത കമ്പനികളുടേയും യാഥാര്‍ത്യം അറിഞ്ഞപ്പോഴേക്കും പ്രവാസികള്‍ക്കു എല്ലാം നഷ്ടപെടുകയായിരുന്നു.

എന്നാല്‍ ചില പാരമ്പര്യ കച്ചവടക്കാരുടെ കമ്പനികളില്‍ നിക്ഷേപിച്ചവരില്‍ ലാഭവിഹിതം കിട്ടി എന്നത് ഈ പ്രത്യേക പ്രതിഭാസത്തിന് അപവാദമാണ്. അതേപോലെ ഇന്ത്യാവിഷന്‍ തുടങ്ങിയ ബ്രോഡ്കാസറ്റിംങ്ങ് കമ്പനികളും പൊതുസമൂഹത്തില്‍ ഒരു പുതിയ മീഡിയയെ സംഭാവന ചെയ്തു എന്ന കാര്യത്തില്‍ ഗുണപരമായ നിക്ഷേപമായിരുന്നു.

എന്നിരുന്നാലും ലാഭമുണ്ടാക്കാനായില്ലന്നത് ദുഖകരം തന്നെ. എന്നാല്‍ പൊതുസമൂഹത്തിനും രാജ്യത്തിനും എറെ വലിയ സംഭാവന നല്‍കാന്‍ സാധ്യമായിരുന്ന നിക്ഷേപങ്ങളും ആ കാലത്തുണ്ടായിരുന്നു. അതില്‍ പലതും പ്രതിലോമകാരികള്‍ നശിപ്പിക്കുയായിരുന്നു.

ഉദാഹരണത്തിനായി  പി.വി. അബ്ദുല്‍ വഹാബിന്റ ബേപ്പുരിലെ ഡീസല്‍ പ്ലാന്റിന്റെ ഇന്‍വെസറ്റ്‌മെന്റ് പോലുളളവ. തൊണ്ണൂറുകളില്‍ മലബാറിലുണ്ടായ തിളക്കം തികച്ചും പ്രതികൂലമായ ഒരു കലുഷിതാന്തരീക്ഷത്തിനു വഴി ഒരുക്കി. അതു ചില മതസമുദായ സംഘടനകളില്‍ അസുയ പോലുളള സൂക്കേടുകള്‍ ഉണ്ടാക്കിയ ഏനക്കേടായിരുന്നു.

എന്നാല്‍ രണ്ടായിരാമാണ്ടോടെ എല്ലാം മാറിമറിഞ്ഞു. മലബാര്‍ സിറ്റികളിലെല്ലാം മാളുകളുണ്ടായി. പുതിയ ഷോപ്പിംങ്ങ് അനുഭങ്ങള്‍ക്കായി കുടുംബസമേതം കാറുകളില്‍ നഗരം തേടി തുടങ്ങി. എല്ലാവരും കുടംബസമേതം ഉല്ലാസയത്ര പോവുന്ന പുതിയ നല്ല ശീലങ്ങള്‍ക്ക് നാന്ദിയായി.

ഊസി കൂത്താത്ത ലോട്ടര്‍മാര്‍ ഒന്നും ലോട്ടര്‍ അല്ലാതിരുന്ന ഉമ്മച്ചിമാര്‍ക്കു മക്കളും മരുമക്കളും ഡോകടര്‍മാരും എന്‍ഞ്ചിനിയര്‍മാരുമായി. കടുത്ത ദാര്യദ്രത്തില്‍ നിന്നും കരകയറാന്‍ ഓളെ പണ്ടം വിറ്റു ഗള്‍ഫില്‍ പോയ സുലൈമാന്‍ പോകുമ്പോള്‍ ട്രാവല്‍സ് വഴിയായിരുന്നു പോയത്. ഇന്നു സുലൈമാന്റെ ട്രാവല്‍സു ഉള്‍പ്പടെ പേരുമാറ്റി ഹോളിഡേയ്‌സായി…. എല്ലാം ഗള്‍ഫിന്റെ പത്രാസ്.

We use cookies to give you the best possible experience. Learn more