മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തിയ ചിത്രമാണ് ലോകഃ ചാപ്റ്റർ വൺ: ചന്ദ്ര. തിയേറ്ററുകളിൽ ജനസാഗരം തീർത്ത് മുന്നേറുകയാണ് ചിത്രമിപ്പോൾ. വേഫറർ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമായാണ് ലോകഃ ഒരുങ്ങിയത്.
മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത സൂപ്പർഹീറോ ഴോണറിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഓണം റിലീസുകളിൽ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ലോകഃ കുതിക്കുന്നത്.
ചിത്രത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ചിത്രത്തിൽ ചന്തു സലിം കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ദുൽഖറിനെക്കുറിച്ചും ലോകഃയുടെ സെറ്റിൽ മമ്മൂട്ടി എത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് ചന്തു സലിംകുമാറും കല്യാണി പ്രിയദർശനും.
മമ്മൂട്ടി വന്നപ്പോൾ ഒരു ടെക്‌നിക്കൽ ഷോട്ടായിരുന്നു എടുത്തുകൊണ്ടിരുന്നതെന്ന് കല്യാണി പറയുന്നു. അതുവരെ ഷൂട്ട് ചെയ്തത് കറക്ടായിരുന്നെന്നും എന്നാൽ മമ്മൂട്ടി വന്നപ്പോൾ ആ ഷോട്ട് കറക്ടായി വന്നില്ലെന്നും കല്യാണി പറഞ്ഞു. ആ ഷോട്ട് കിട്ടാതെ വന്നപ്പോൾ ഒരു ചമ്മലായി പോയെന്നും കല്യാണി കൂട്ടിച്ചേർത്തു.
‘ഞാൻ ദുൽഖറിനെ ആദ്യമായിട്ട് കാണുന്നത് യമണ്ടൻ പ്രേമകഥയുടെ സെറ്റിൽ വെച്ചിട്ടാണ്. പുള്ളി അന്നും വളരെ സിംപിളായിട്ടുള്ള മനുഷ്യനാണ്. എന്നെ വിളിച്ചിരുത്തി സംസാരിക്കും. ദുൽഖറിന് അതിന്റെയൊരു ആവശ്യമൊന്നുമില്ല. എന്നാലും സംസാരിക്കും. അന്ന് കണ്ടതാണ്. പിന്നെ കാണുന്നത് ലോകഃയുടെ സെറ്റിൽ വെച്ചിട്ടാണ്. മമ്മൂക്കയും വന്നിരുന്നു സെറ്റിൽ,’ ചന്തു സലിംകുമാർ പറയുന്നു.
ലോകഃയുടെ സെറ്റിൽ ഫാമിലിയുമായി ദുൽഖർ വന്നിട്ടുണ്ടായിരുന്നെന്നും ദുൽഖർ എപ്പോഴും കൂൾ ആണെന്നും ചന്തു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചത് ഭാഗ്യമാണെന്നും തനിക്ക് കൂടുതൽ കണക്ഷൻ മമ്മൂട്ടിയുമായിട്ടാണെന്നും ചന്തു പറഞ്ഞു.
മമ്മൂട്ടി ഒരിക്കൽ സെറ്റിൽ വന്നിരുന്നെന്നും പിന്നെ തങ്ങൾക്കൊപ്പം ആഘോഷിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി സെറ്റിൽ വന്നിരുന്നപ്പോൾ കല്യാണിക്ക് നല്ല ടെൻഷനുണ്ടായിരുന്നെന്നും എന്നാൽ മമ്മൂട്ടി നല്ല ജോളിയായിട്ടാണ് തങ്ങളോടൊക്കെ സംസാരിച്ചതെന്നും ചന്തു കൂട്ടിച്ചേർത്തു. വൺ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.
Content Highlight: When Mammootty came on the set, the shot wasn’t shot correctly says Kalyani Priyadarshan