| Sunday, 1st November 2026, 11:15 am

ആ സിനിമ കണ്ടപ്പോൾ സഞ്ജയ് രാമസ്വാമിയെ വീണ്ടും കണ്ടപോലെ തോന്നി; ആവേശം തിയേറ്ററിൽ പോയി രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്; കാർത്തി

അനുപമ കെ. സീത

ദീപാവലി റിലീസായി സൂര്യയെയും നസ്രിയയെയും പ്രധാന കഥാപാത്രങ്ങളായ് ജിത്തു മാധവൻ സംവിധാനം ചെയ്ത സീൻ നവംബർ 8ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ- ട്രെയിലർ ലോഞ്ച് പരിപാടിയിൽ സൂര്യയെക്കുറിച്ച് അനിയനായ കാർത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘എന്റെ പഠനമൊക്കെ കഴിഞ്ഞ് അസിസ്റ്റന്റ് ഡയറക്ടറായി ചാൻസ് തേടി കൊണ്ടിരിക്കുന്ന സമയത്താണ് ‘കാക്ക കാക്ക’റിലീസാവുന്നത്. അന്ന് കമല തിയേറ്ററിലാണ് സിനിമ കാണാൻ പോയത്. അണ്ണന്റെ സിനിമകൾ കാണാൻ പ്രേക്ഷകർ കൂട്ടമായി എത്തുന്നതും ആവേശത്തോടെ കൈയടിക്കുകയും ചെയ്യുന്നതൊക്കെ ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ടായിരുന്നു.

സിനിമയുടെ ആദ്യ രംഗത്തിൽ അവൻ ‘മായ’ എന്ന് ഉറക്കെ വിളിക്കുന്നുണ്ട്. അതിനു പിന്നാലെ ‘ഉയിരിൻ ഉയിരേ’ എന്ന പാട്ട് തുടങ്ങും. അപ്പോൾ തിയേറ്റർ ആകെ ഇളകിമറിയുകയായിരുന്നു. ഞാൻ അതു കണ്ട് ഒരുപാട് സന്തോഷിച്ചിരുന്നു. അതിനു ശേഷമാണ് ‘പിതാമകൻ’ ഇറങ്ങുന്നത്.

സീൻ.Photo. Screen Grab/ Youtube.com

അതിൽ ‘സത്യം ഒരിക്കലും പരാജയപ്പെടില്ലെന്നും അത് എപ്പോഴും പുറത്തുവരുമെന്നും’ എന്നൊരു ഡയലോഗ് ഉണ്ടായിരുന്നു. വീട്ടിൽ ഒരക്ഷരം പോലും മിണ്ടാത്ത അണ്ണൻ ആ സിനിമയിൽ മുഴുവൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നത് കണ്ടിട്ട് എനിക്ക്‌ അത്ഭുതമായി’, കാർത്തി പറഞ്ഞു.

അതിനൊക്കെ ശേഷം വന്ന കറുപ്പിലെ അദ്ദേഹത്തിന്റെ പെർഫോമൻസ് താൻ ഭയങ്കരമായ് ആസ്വദിച്ചിട്ടാണ് കണ്ടതെന്നും വിശ്വനാഥൻ ആൻഡ് സൺസ് കണ്ടപ്പോൾ സഞ്ജയ് രാമസ്വാമിയെ വീണ്ടും കണ്ടപോലെ തോന്നിയെന്നും അത്രയും ക്ലാസിയായിട്ടാണ് അദ്ദേഹം അത് അഭിനയിച്ച് വെച്ചിരിക്കുന്നതെന്നും കാർത്തി പറഞ്ഞു. സീനിലാണെങ്കിലും അദ്ദേഹത്തിന്റെ വേഷം കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും നടൻ കൂട്ടിച്ചേർത്തു.

‘ജിത്തുവിന്റെ ആവേശം ഞാൻ തിയേറ്ററിൽ പോയി രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമക്കും രണ്ടാമത് ചെയ്ത സിനിമയ്ക്കും യാതൊരു വിധ ബന്ധവുമില്ല. അത് പോലെ വീണ്ടും നമ്മൾ എക്സ്പെക്റ്റ് ചെയ്യാത്ത ഒരു പുതിയ രീതിയിലുള്ള സിനിമയാണ് സീൻ. ഡാർക്ക് ഹ്യൂമറിലുള്ള ഒരു എക്സൈറ്റിങ് സിനിമയാണിത്. നമ്മൾ അണ്ണനെ ഒരു സിങ്കത്തെ പോലെ കണ്ടിട്ടുണ്ട്. എന്നാൽ ഡാർക്ക് ഹ്യൂമറിൽ അവരെ മൊത്തത്തിൽ മാറ്റി ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാൻ പറ്റുമോയെന്ന് ആലോചിച്ച് എനിക്കത്ഭുതം തോന്നി,’ താരം പറഞ്ഞു.

സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്‌ലെനാണ്. ഡി.എസ്.പി ഇമ്പരാജ് എന്ന പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. മായ എന്ന കഥാപാത്രവുമായി നസ്രിയയും വേഷമിടുന്നു. സുഷിൻ ശ്യാമാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് . ‘ആവേശം’, ‘രോമാഞ്ചം’ എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്.

Content Highlight: When I saw that movie, I felt like I was seeing Sanjay Ramaswamy again; I went to the theater excitedly and watched it two or three times said Karthi.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more