| Wednesday, 14th November 2018, 8:18 pm

ഇനി ക്യൂ. ആർ. കോഡുകൾ വഴി കോണ്ടാക്ടുകളും ഷെയർ ചെയ്യാം; പുതിയ അപ്ഡേറ്റുകളുമായി വാട്സാപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോർണിയ: ക്യൂ. ആർ. കോഡുകൾ വഴി കോണ്ടാക്ടുകൾ ഷെയർ ചെയ്യാനും ആഡ് ചെയ്യാനുമുള്ള സൗകര്യവുമായി വാട്സാപ്പ്. വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ സൗകര്യം കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. ക്യൂ. ആർ. കോഡ് സ്കാൻ ചെയ്യുന്നത് വഴി ഇനി മുതൽ വളരെ എളുപ്പത്തിൽ കോണ്ടാക്ടുകൾ സേവ് ചെയ്യുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്യാം. മുൻപ് ഗ്രൂപ്പ് ചാറ്റുകളിൽ സൗകര്യമായി ഒരു വ്യക്തിക്ക് മാത്രം മെസേജ് അയക്കാവുന്ന സൗകര്യവും ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന സ്റ്റിക്കർ ഫീച്ചറും വാട്സാപ്പ് അപ്ഡേറ്റുകളിലൂടെ യുസേഴ്‌സിന് ലഭ്യമാക്കിയിരുന്നു.

Add Post പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന; ഇന്‍ഷുറന്‍സ് കമ്പനികള്‍ രണ്ടു വര്‍ഷം കൊണ്ട് നേടിയത് 15,765 കോടിയെന്ന് ആര്‍.ടി.ഐ രേഖകള്‍

ക്യൂ. ആർ. കോഡ് വഴി മുൻപത്തേക്കാളും വളരെ എളുപ്പത്തിൽ ഇപ്പോൾ വാട്സാപ്പിൽ ആളുകളെ ചേർക്കാമെന്നുള്ളത് തന്നെയാണ് പുതിയ അപ്ഡേറ്റിലെ ഏറ്റവും വലിയ സൗകര്യമായി കമ്പനി കണ്ടെത്തുന്നത്. ഇത്തരത്തിൽ കോണ്ടാക്ടിന്റെ രാജ്യത്തിന്റെ പേര് സെലക്ട് ചെയ്യുമ്പോൾ തന്നെ രാജ്യത്തിൻറെ ഫോൺ കോഡ് ആപ്പ് കണ്ടെത്തുന്നു. പിന്നീടാണ് ക്യൂ. ആർ.കോഡ് സ്കാൻ ചെയ്യുന്നത്. കോണ്ടാക്ട് കൈമാറുമ്പോൾ നമ്പറിന്റെ ഉടമസ്ഥന് വാട്സാപ്പ് സൗകര്യം ഉണ്ടോ ഇല്ലയോ എന്നും ആപ്പ് കണ്ടെത്തും. ഈ സൗകര്യങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലെ നെയിംടാഗിനോടും സ്നാപ്പ്ചാറ്റിലെ സ്നാപ്പ്കോഡിനോടും സാമ്യമുണ്ട്. ക്യൂ. ആർ. കോഡ് ഷെയർ ചെയ്യുന്നത് വഴി കോണ്ടാക്ടിന്റെ അഡ്രസുൾപ്പെടെ നിരവധി വിവരങ്ങൾ ഫോണിലെത്തുന്നു.

Also Read സാമ്പത്തിക തട്ടിപ്പ് കേസ്; പി. വി. അൻവർ എം. എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ക്യൂ. ആർ. കോഡ് ഒരിക്കൽ ഷെയർ ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് മാറ്റി മറ്റൊരു ക്യൂ. ആർ. കോഡ് ലഭിക്കാനുള്ള സൗകര്യവും വാട്സാപ്പ് നൽകുന്നുണ്ട്. ക്യൂ. ആർ. കോഡ് മാറ്റണമെന്ന് തോന്നിയാൽ നിലവിലുള്ള ക്യൂ. ആർ. കോഡ് കാലഹരണപ്പെട്ടതാക്കി മറ്റൊരു ക്യൂ. ആർ. കോഡ് നേടാവുന്നതാണ്. ഇത് ബിസിനസുകാർക്ക് അങ്ങേയറ്റം ഉപകാരപ്രദമാണെന്നും കമ്പനി പറയുന്നു. ഒരാളുമായി തങ്ങളുടെ ഇടപാടുകൾ അവസാനിപ്പിച്ചാൽ ക്യൂ. ആർ. കോഡ് മാറ്റി നമ്പർ നിഷ്ക്രിയമാക്കാൻ ഈ സൗകര്യം വഴി നിഷ്‌പ്രയാസം സാധിക്കുന്നു.

ഇപ്പോൾ ഈ സൗകര്യം ഐ.ഒ.എസ്, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമായിട്ടില്ല. എന്നാൽ ചില ഐ.ഒ.എസ് ഫോണുകളിൽ ഈ സൗകര്യം ഇപ്പോൾത്തന്നെ ലഭ്യമാണ് എന്ന് റിപ്പോർട്ടുകളുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more