തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പൊലീസ് സംരക്ഷണത്തിന്റെ സാഹചര്യമെന്തെന്ന് ഹൈക്കോടതി. സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കേരള സര്‍വകലാശാല ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗം പി.എസ് ഗോപകുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
സംരക്ഷണം നല്‍കേണ്ടതിന്റെ കാരണം എന്താണെന്നും ആരെങ്കിലും തടയുകയോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്‌തോ എന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു. സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തില്‍ ഇടപെടണം, തനിക്കടക്കം ഭീഷണിയുണ്ട് എന്നാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍ എന്തുതരം ശാരീരിക ബുദ്ധിമുട്ടാണ് സിന്‍ഡിക്കേറ്റ് അംഗം നേരിട്ടതെന്ന് സത്യവാങ് മൂലത്തിലൂടെ വ്യക്തമാക്കണമെന്നും ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ച് ചോദിച്ചു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
രജിസ്ട്രാര്‍ നിയമനത്തെച്ചൊല്ലി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള സർവകലാശാലയിൽ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിനാണ് പി.എസ് ഗോപകുമാറിന്റെ ഹരജി. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചുകൊണ്ട് താത്കാലിക വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഉത്തരവിറക്കിയിരുന്നു. കെ.എസ് അനില്‍ കുമാറിന് പകരമായാണ് മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാല ആസ്ഥാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
നേരത്തെ വിലക്ക് ലംഘിച്ച് കേരള സര്‍വാകലാശാലയില്‍ പ്രവേശിച്ച കെ.എസ്. അനില്‍ കുമാറിനെതിരെ ബി.ജെ.പി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. രജിസ്ട്രാറുടെ നടപടികള്‍ ചട്ട വിരുദ്ധമാണെന്നും അതിനോടൊപ്പം വലിയ സുരക്ഷാ വീഴ്ച സര്‍വകലാശാല ആസ്ഥാനത്തുണ്ടായെന്നും സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ പരാജയപ്പെട്ടുവെന്നും വൈസ് ചാന്‍സിലര്‍ക്ക് ബി.ജെ.പി അംഗങ്ങൾ പരാതി നല്‍കിയിരുന്നു.
Content Highlight: What is the situation in the Kerala University that requires police protection? High Court on the petition of a BJP syndicate member