| Wednesday, 10th June 2015, 10:36 am

ആര്‍ത്തവ അവധിയോ!!! അതെന്താ സാധനം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആധുനികകാലത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ/ജണ്ടര്‍ സൗഹൃദമാകേണ്ടതുണ്ട്. അത്‌ സ്ത്രീകളുടെ മാത്രം വിഷയമല്ല. സംരംഭങ്ങളെന്ന നിലയ്ക്ക് ഇന്ന് കൂടുതല്‍ ക്രിയേറ്റീവ് ആകാതെ നിലനില്‍ക്കുക സാധ്യമല്ല. ജണ്ടര്‍ സൗഹൃദാന്തരീക്ഷത്തിലല്ലാതെ ജനാധിപത്യപരമായ ക്രിയേറ്റിവിറ്റി സാധിക്കുന്നതെങ്ങനെ? തൊഴിലാളികള്‍ ഉല്‍പാദനക്ഷമമാകുന്നതെങ്ങനെ?


“ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്കായി അനുവദിക്കുന്ന അവധിയെ സിക്ക് ലീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണം. ആര്‍ത്തവം എന്നത് ഒരു രോഗാവസ്ഥയല്ല എന്നതു തന്നെ ഇതിനു പ്രധാനകാരണം.”

ആര്‍ത്തവ സമയത്തെ വയറുവേദനയും അസ്വസ്ഥതകളും സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പുറത്തിറങ്ങാനും ജോലിക്കു പോകാനുമൊക്കെ മടി തോന്നുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ജോലികളില്‍ നിന്നും ശമ്പളത്തോടെയുള്ള അവധി നല്‍കേണ്ടതല്ലേ?

ഇംഗ്ലണ്ടില്‍ ബ്‌സ്റ്റീട്രിക്‌സ് ആന്റ് ഗൈനക്കോളജി പ്രഫസറായ ഗെഡിസ് ഗ്രുഡ്‌സിന്‍സ്‌കാസാണ് ഈ അഭിപ്രായം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത്തരം അവധികള്‍ സ്ത്രീകളില്‍ പ്രചോദനം വര്‍ധിക്കുകയും അവരുടെ ജോലി കുറേക്കൂടി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഏറെ അസ്വസ്ഥതകള്‍ അനുഭവിക്കാറുണ്ട്. ജോലിയുടെ കാര്യത്തിലാണെങ്കില്‍ ആ സമയത്തെ ജോലി ഒരു പോരാട്ടം പോലെയാണ്. അങ്ങനെയുള്ള സമയത്ത് മികച്ച രീതിയില്‍ ജോലി ചെയ്യുകയെന്നത് സാധ്യമല്ലാത്ത കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ തൊഴില്‍ദാതാക്കള്‍ മനസിലാക്കുകയും ബോധവാന്മാരുകയും ചെയ്യണം.” അദ്ദേഹം പറയുന്നു.


ഏതു ജോലിയിലും ആര്‍ത്തവകാലത്തെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ തൊഴില്‍ ദാതാക്കള്‍ തയ്യാറാവണം. ഏറ്റവും വലിയ ഒരു തൊഴില്‍ ശക്തികൂടിയാണ് സ്ത്രീ സമൂഹം. അവരുടെ അധ്വാനം ഭൂരിഭാഗവും പ്രയോജനപ്പെടുത്താതെ ഇന്ന് ഉപയോഗശൂന്യമായാണ് പോകുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ശാരീരികമായ അവസ്ഥകളെ കൂടി പരിഗണിക്കുന്ന തൊഴിലിടമെന്ന നിലയില്‍ ആര്‍ത്തവ സമയത്തെ അവധി അത്യന്താപേക്ഷിതമാണ്.



ജപ്പാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ആര്‍ത്തവ അവധി അംഗീകരിച്ചിട്ടുണ്ട്. കാനഡയില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. റഷ്യന്‍ പാര്‍ലമെന്റ് ഈ ആശയം തള്ളിക്കളഞ്ഞെങ്കിലും ഇക്കാര്യം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോല്‍ പരിഗണനയില്‍ വെയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. വികസിത, വികസ്വര രാഷ്ട്രങ്ങളുള്‍പ്പെടെ ലോകരാജ്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണിത്.

ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്കായി അനുവദിക്കുന്ന അവധിയെ സിക്ക് ലീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കണം. ആര്‍ത്തവം എന്നത് ഒരു രോഗാവസ്ഥയല്ല എന്നതു തന്നെ ഇതിനു പ്രധാനകാരണം.

രണ്ടാമതായി മാറ്റേണിറ്റി ലീവു പോലെ ആര്‍ത്തവ അവധിയും സ്ത്രീകളുടെ കരിയറിലെ ഉയര്‍ച്ചകളെ ബാധിക്കരുത്. ജൈവശാസ്ത്രപരമായ വ്യതിയാനങ്ങള്‍ ഉണ്ടെന്നുള്ളതുകൊണ്ട് സ്ത്രീകള്‍ വിവേചനങ്ങള്‍ നേരിടരുത് എന്നതാണ് ഈ വാദത്തിനുള്ള ന്യായം.

സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്നത് തൊഴിലിടങ്ങളില്‍ സ്ത്രീ-പുരുഷ വിവേചനം കുറേക്കൂടി വര്‍ധിപ്പിക്കുമെന്നാണ് ചിലര്‍ വാദിക്കുന്നത്. മിക്ക തൊഴില്‍ദാതാക്കളും സ്ത്രീകളെ ജോലിക്കു നിര്‍ത്താന്‍ മടിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനു ഇതു കാരണമാകും. സ്ത്രീയ്ക്കും പുരുഷനും നല്‍കുന്ന ശമ്പളത്തിലെ അന്തരം ഇതു വര്‍ധിപ്പിക്കുമെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

ഈ സൗകര്യം ദുരുപയോഗം ചെയ്യാന്‍ ഏറെ സാധ്യതയുണ്ടെന്നതാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന മറ്റൊരുവാദം. സ്ത്രീകള്‍ വേദനയും അസ്വസ്ഥതയും അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നും മറ്റാവശ്യങ്ങള്‍ക്ക് ലീവെടുത്ത് ആര്‍ത്തവമെന്നു കള്ളം പറയാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. കള്ളം പറഞ്ഞതാണെങ്കില്‍ അതു തെളിയിക്കാന്‍ ബുദ്ധിമുട്ടുമാണ്.

എന്നിരുന്നാലും ഇതിനുവിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്; കേരളത്തില്‍ നടന്നതുപോലെ. ഇവിടെ 45 സ്ത്രീകളാണ് സൂപ്പര്‍വൈസര്‍ നടത്തിയ ആര്‍ത്തവ പരിശോധനയ്ക്കു വിധേയരാവേണ്ടി വന്നത്. സംസ്‌കാര സമ്പന്നര്‍ എന്നു പറയുന്ന കേരളീയസമൂഹത്തില്‍ വരെ ഇതു സംഭവിച്ചെങ്കില്‍ സ്ത്രീകള്‍ മറ്റിടങ്ങളിലും ആര്‍ത്തവ പരിശോധനയ്ക്കു വിധേയരാവാന്‍ സാധ്യതയേറും.

ആധുനികകാലത്ത് തൊഴിലിടങ്ങള്‍ സകൂടുതല്‍ സ്ത്രീ/ജണ്ടര്‍ സൗഹൃദമാകേണ്ടതുണ്ട്. ്ത് സ്ത്രീകളുടെ മാത്രം വിഷയമല്ല. സംരംഭങ്ങളെന്ന നിലയ്ക്ക് ഇന്ന് കൂടുതല്‍ ക്രിയേറ്റീവ് ആകാതെ നിലനില്‍ക്കുക സാധ്‌യമല്ല. ജണ്ടര്‍ സൗഹൃദാന്തരീക്ഷത്തിലല്ലാതെ ജനാധിപത്യപരമായ ക്രിയേറ്റിവിറ്റി സാധിക്കുന്നതെങ്ങനെ? തൊഴിലാളികള്‍ ഉല്‍പാദനക്ഷമമാകുന്നതെങ്ങനെ?

ഏതു ജോലിയിലും ആര്‍ത്തവകാലത്തെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ തൊഴില്‍ ദാതാക്കള്‍ തയ്യാറാവണം. ഏറ്റവും വലിയ ഒരു തൊഴില്‍ ശക്തികൂടിയാണ് സ്ത്രീ സമൂഹം. അവരുടെ അധ്വാനം ഭൂരിഭാഗവും പ്രയോജനപ്പെടുത്താതെ ഇന്ന് ഉപയോഗശൂന്യമായാണ് പോകുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ശാരീരികമായ അവസ്ഥകളെ കൂടി പരിഗണിക്കുന്ന തൊഴിലിടമെന്ന നിലയില്‍ ആര്‍ത്തവ സമയത്തെ അവധി അത്യന്താപേക്ഷിതമാണ്. പല സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനത്തില്‍ ബ്ലീഡിങ് വളരെ വലുതും ശരീര വേദന ശക്തവുമായിരിക്കും. ജോലിപോയിട്ട് സ്വന്തം കാര്യം പോലും നോക്കാന്‍ പറ്റാത്ത അവസ്ഥ. ഇത്തരത്തലുള്ള അവസ്ഥയില്‍ അവരോട് തൊഴിലെടുക്കാന്‍ പറയുന്നത് ന്യായമോ? അതോ ക്രൂരതയോ?

Latest Stories

We use cookies to give you the best possible experience. Learn more