| Sunday, 5th November 2017, 8:34 pm

'ഹെര്‍ണിയ അഥവാ കുടലിറക്കം'; കാരണങ്ങളും ചികിത്സയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുട്ടികളുള്‍പ്പെടെയുള്ള ഒരു തലമുറ ഇന്നു നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. പുരുഷന്‍മാരിലും കുട്ടികളിലുമാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ശരീരത്തിലെ മാംസ പേശികള്‍ ദുര്‍ബലമാകുമ്പോള്‍ അതു വഴി ശരീരത്തിലെ ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് കുടലിറക്കം എന്നറിയപ്പെടുന്നത്.

പ്രായമായവരില്‍ പേശികള്‍ക്ക് ബലം കുറയുമ്പോഴാണ് ഹെര്‍ണിയ സാധാരണ ഗതിയില്‍ ഉണ്ടാകുന്നത്. അമിത വണ്ണം, സ്ഥിരമായ ചുമ, മലശോധനക്കുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഹെര്‍ണിയക്കുള്ള കാരണങ്ങളായി മാറാറുണ്ട്.


Also Read: ‘ആ പേരുകള്‍ പുറത്തു വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ടീം നാണം കെടുമായിരുന്നു; മെസേജ് അയച്ചിട്ടും എനിക്കു വേണ്ടി ധോണി മിണ്ടിയില്ല’; രാഹുല്‍ ദ്രാവിഡിനും ധോണിയ്ക്കും എതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്


സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹെര്‍ണിയ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാര്‍ക്ക് അടിവയറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് സാധാരണയായി ഹെര്‍ണിയ ഉണ്ടാകുന്നത്. പുരുഷന്മാരില്‍ ഈ ഭാഗത്തെ പേശികള്‍ക്ക് ബലം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

പരിക്കുകളെ തുടര്‍ന്ന് കോശങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകളും പലപ്പോഴും ഹെര്‍ണിയക്ക് കാരണമാകാറുണ്ട്. സിസേറിയന്‍ മൂലമാണ് സ്ത്രീകളില്‍ ഹെര്‍ണിയ കൂടുതലായി കണ്ടുവരുന്നത്. ശസ്ത്രക്രിയയുടെ മുറിവിന്റെ ഭാഗത്തു കൂടി ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

അമിതമായി കൊഴുപ്പ് അടിയുന്നത് കാലക്രമേണ അടിവയറിലെ പേശികളുടെ ശക്തി ക്ഷയിപ്പിക്കും. ഈ ബലക്ഷയവുംം ഹെര്‍ണിയക്ക് കാരണമായേക്കാം.


Dont Miss:  ഇരകളെ സൃഷ്ടിക്കുന്ന ”വികസന”ത്തിന്റെ പേര് വികസനം എന്നല്ല ”പുഞ്ചിരിക്കുന്ന കടുംകൈ”എന്നാണ് : മുരളീ ഗോപി


ലക്ഷണങ്ങള്‍

ശരീരത്തിനകത്ത് കാണപ്പെടുന്ന ഹെര്‍ണിയക്ക് പുറമേ പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. വയറിന് കനം, പുളിച്ച് തികട്ടല്‍ തുടങ്ങിയ പ്രശ്നങ്ങളായിരിക്കും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത് പെട്ടെന്ന് തിരിച്ചറിയാന്‍ എന്‍ഡോസ്‌കോപി, സി.ടി സ്‌കാന്‍ എന്നിവയിലൂടെ ശാധിക്കും.

ചികിത്സ

ശസ്ത്രക്രിയയാണ് ഹെര്‍ണിയക്കുള്ള പരിഹാരമാര്‍ഗ്ഗം. ഓരോ ഹെര്‍ണിയക്കും അനുസരിച്ചാണ് ശസ്ത്രക്രിയ നടത്തുക. എന്നാല്‍ ശസ്ത്രക്രിയയില്‍ പാളിച്ച സംഭവിച്ചാല്‍ അത് വീണ്ടും ഹെര്‍ണിയ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.

We use cookies to give you the best possible experience. Learn more