| Friday, 16th February 2018, 11:39 am

സെല്‍ഫോണില്‍ അധിക സമയം കുനിഞ്ഞിരിക്കുന്നുണ്ടോ, തീര്‍ച്ചയായും നിങ്ങള്‍ക്ക് ടെസ്റ്റ് നെക്ക് വരാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല, ഒരു ദിവസത്തിന്റ നല്ലൊരു പങ്കും സെല്‍ഫോണില്‍ തോണ്ടിക്കെണ്ടിരിക്കുന്നവരായിരിക്കും നമ്മളില്‍ ഏറിയ പങ്കും. ഫോണിലേക്ക് കുനിഞ്ഞ് നോക്കി കൊണ്ട് മണിക്കൂറ് കണക്കിന് സമയമാണ് നാം ഓരോര്‍ത്തരും അതിനോട് മല്ലിടുന്നത്. ചെറുതായെങ്കിലും കുനിഞ്ഞിരുന്നു നോക്കുമ്പോള്‍ കഴുത്ത് വേദനിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ അതിനെ നിസ്സാരമായി തള്ളി കളയേണ്ട, ചിലപ്പോള്‍ അത് ടെക്സ്റ്റ് നെക്ക് ആകാം.

സ്മാര്‍ട്ട് ഫോണുകളിലേക്ക് നോക്കി തലകുനിച്ചിരിക്കുന്നത് മൂലം കഴുത്തിനുണ്ടാവുന്ന വേദനയാണ് ടെക്സ്റ്റ് നെക്ക്. പുറം ഭാഗത്തെ പേശികള്‍ക്കുണ്ടാവുന്ന വലിച്ചിലും വേദനയുമാണ് ഇതിന്റ ലക്ഷണങ്ങള്‍. കഴുത്തിലെയും ചുമലിലേയും പേശികള്‍ക്ക് ആയാസം, നാഡികളുടെയും പേശികളുടെയും വലിഞ്ഞ് മുറുകല്‍, ഇതോടെ കടുത്ത കഴുത്തു വേദന, തലവേദന, പുറം വേദന, തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും. ഫോണിലേക്ക് നോക്കി കഴുത്ത് വളച്ച് തോണ്ടികൊണ്ടിരിക്കുന്നതാണ് ഈ പ്രശ്്‌നങ്ങള്‍ക്കല്ലാം കാരണമാകുന്നത്.

യുവതലമുറയില്‍ പെട്ട അതായത് 18നും 44നും മധ്യേ പ്രായമുള്ള 79 ശതമാനം ആളുകളിലും ഈ പ്രശ്നമുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ പറയുന്നത്.

മുന്‍ കരുതലുകള്‍ അനിവാര്യമാണ്.

. കണ്ണിന്റ അതേ നിരപ്പില്‍ ഫോണ്‍ ഉപയോഗിക്കുക, ഇതു വഴി കഴുത്ത് വളയുന്നത് ഒഴിവാക്കാം.

. സ്മാര്‍ട്ട് ഫോണിലേക്ക് തുടര്‍ച്ചയായി നോക്കി കെണ്ടിരിക്കാതെ, ഓരോ മിനുറ്റ് കൂടുമ്പോഴും ഇടവേളയെടുക്കുക.

. ഒരുപാട് സമയം ഫോണ്‍ ചുമലുകെണ്ട് താങ്ങി കഴുത്ത് ചെരിച്ച് സംസാരിക്കരുത്.

. ഗുണനിലവാരമുള്ള ഇയര്‍ ഫോണ്‍ ഉപയോഗിക്കുക. കഴിയാവുന്നതും ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് ഉപയോഗിക്കുക.

. ഒരുപാട് സമയം കുനിഞ്ഞിരുന്ന് ചാറ്റ് ചെയ്യാതിരിക്കുക.

. കഴുത്തിനുണ്ടാവുന്ന അസ്വാഭാവികത മാറ്റാന്‍ കഴുത്തും, താടിയും ഇടക്കിടെ മുന്നോട്ടും പിന്നോട്ടും ഇളക്കുക.

. തോളുകള്‍ അവനവന് വേണ്ടരീതിയില്‍ ചലിപ്പിക്കുന്നത് വഴി ചുമല് വേദനയും ഒഴിവാക്കാം.

We use cookies to give you the best possible experience. Learn more