ന്യൂസിലാന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 15 പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 47.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടിയാണ് വിന്‍ഡീസ് വിജയം നേടിയത്. എന്നിരുന്നാലും 3-2ന് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും മത്സരം വിജയിച്ചാണ് കിവി പക്ഷികള്‍ പരമ്പര റാഞ്ചിയത്.
മത്സരത്തില്‍ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഷിംറോണ്‍ ഹെറ്റ്‌മെയറും ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡുമാണ്. ഹെറ്റി 64 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 69 റണ്‍സാണ് നേടിയത്. റൂഥര്‍ഫോര്‍ഡ് 58 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 61 റണ്‍സും നേടി. ഓപ്പണര്‍ അക്കീം അഗസ്റ്റ് 24 പന്തില്‍ 34 റണ്‍സിനാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഷായ് ഹോപ് 39നും പുറത്തായി.
അതേസമയം കിവീസിന് വേണ്ടി ജേക്കബ് ഡഫിയും ജെയ്ഡന്‍ ലെനോക്‌സും മൂന്ന് വിക്കറ്റുകള്‍ വീതം നേടി മികച്ച പ്രകടനം നടത്തി. നഥാന്‍ സ്മിത്തും മൈക്കല്‍ ബ്രേസ്‌വെല്ലും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് ഉയര്‍ന്ന സ്‌കോര്‍ നേടിയത് ടോം ലാഥമാണ്. 71 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. നിക് കെല്ലി 80 പന്കില്‍ 64റണ്‍സും ഓപ്പണര്‍ വില്‍ ലങ് 56 റണ്‍സും നേടി തിളങ്ങി. അതേസമയം വിന്‍ഡീസിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് വിറ്റല്‍ ഒറാള്‍ഡോ ലാവെസും അല്‍സാരി ജോസഫുമാണ്. ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. മാത്യ ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്, ഗുടകേഷ് മോട്ടി എന്നിവര്‍ എന്നിവര്‍ ഓരോ വിേെക്കാറ്റും നേടി മികവ് പുലര്‍ത്തി.
Content Highlight: West Indies Won Against New Zealand In Fifth ODI