2026 ടി – 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം സിംബാബ്വെ ഇന്ത്യ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് വണ്ണിലെ സെമി ഫൈനലിസ്റ്റുകളെ അറിയാന്‍ മാര്‍ച്ച് ഒന്ന് വരെ കാത്തിരിക്കണം. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരത്തിലെ വിജയികളായിരിക്കും ഗ്രൂപ്പ് വണ്ണിലെ രണ്ടാം സെമി ഫൈനലിസ്റ്റുകള്‍.
ആദ്യ രണ്ട് മത്സരത്തിലും ജയിച്ച് സൗത്ത് ആഫ്രിക്ക നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ മാര്‍ച്ച് ഒന്നിലെ മത്സരം ഏറെ നിര്‍ണായകമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും നീലപ്പട ഈ മത്സരത്തില്‍ പ്രതീക്ഷിക്കുന്നില്ല.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ സെമി ഫൈനല്‍ സ്‌പോട്ട് മാത്രമല്ല, മറ്റൊരു സ്ഥാനത്തിന് കൂടി ഇന്ത്യയും വിന്‍ഡീസും കടുത്ത പോരാട്ടമായിരിക്കും. ഒരു ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ടീം എന്ന നേട്ടം കൂടി ഇരുടീമുകളും കണ്ണുവെക്കുന്നുണ്ട്.
വെസ്റ്റ് ഇൻഡീസ് ടീം. Photo: Windies Cricket/x.com
നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാമത് വെസ്റ്റ് ഇന്‍ഡീസാണ്. വര്‍ഷം നേടിയ 66 സിക്‌സുമായാണ് കരീബിയന്‍ പട തലപ്പത്തുള്ളത്. പിന്നില്‍ 63 സിക്‌സുകളുമായി ഇന്ത്യയുമുണ്ട്. മെന്‍ ഇന്‍ ബ്ലൂവും ഈ വര്‍ഷത്തെ സ്റ്റാറ്റസുമായാണ് രണ്ടാം സ്ഥാനത്തുള്ളത്.
അതിനാല്‍ തന്നെ ഈ ലിസ്റ്റില്‍ കൂടി മുന്നിലെത്താനും ഇന്ത്യയ്ക്ക് അവസരമുണ്ട്. മറുവശത്ത് കൂടുതല്‍ സിക്‌സുകള്‍ തങ്ങളുടെ അക്കൗണ്ടിലെത്തിച്ച് വിന്‍ഡീസിന് ഒന്നാം സ്ഥാനം മുറുകെ പിടിക്കാനും സാധിക്കും.
ഇന്ത്യൻ ടീം .Photo: BCCI/x.com
(ടീം – വര്‍ഷം – എണ്ണം എന്നീ ക്രമത്തില്‍)
വെസ്റ്റ് ഇന്‍ഡീസ് – 2026 – 66
ഇന്ത്യ – 2026 – 63
വെസ്റ്റ് ഇന്‍ഡീസ് – 2024 – 62
ഇന്ത്യ – 2024 – 61
ഓസ്‌ട്രേലിയ – 2010 – 57
മാര്‍ച്ച് ഒന്നിന് നടക്കുന്ന ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള സൂപ്പര്‍ 8 മത്സരത്തിലായിരിക്കും ഏവരുടെയും ഉറ്റുനോക്കുന്നത്. ഈ മത്സരത്തിന് ജയിക്കുന്നവര്‍ നേരെ സെമി ഫൈനലില്‍ എത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ക്ക് തിരികെ മടങ്ങാം. ഇനി മോശം കാലാവസ്ഥ മൂലം മത്സരം ഉപേക്ഷിക്കപെട്ടാല്‍ അത് ഗുണം ചെയ്യുക കരീബിയന്‍ പടക്കാണ്. ഇന്ത്യയേക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുണ്ട് എന്നതാണ് അതിന് കാരണം.
Content Highlight: West Indies tops the list of most sixes in a T2o World Cup while India in second place