വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.
രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ മൂന്നിന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരമ്പര വിന്‍ഡീസിന് ഏറെ നിര്‍ണായകമാണ്. അതിനാല്‍ എന്ത് വില കൊടുത്തും പരമ്പ സ്വന്തമാക്കാനാണ് വിന്‍ഡീസ് ലക്ഷ്യം വെക്കുന്നത്. പരമ്പര വിജയിച്ചാല്‍ വിന്‍ഡീസിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടം കൂടിയാണ്.
24 വര്‍ഷം മുമ്പാണ് വിന്‍ഡീസ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര നേടിയിട്ട്. 24 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിടുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ലക്ഷ്യം. 2002 നവംബറിലാണ് വെസ്റ്റ് ഇന്‍ഡീസ് അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പര നേടിയത്. അന്ന് കാള്‍ ഹൂപ്പറായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍. ക്രിസ് ഗെയില്‍, റാംനരേഷ് സര്‍വാന്‍, മര്‍ലന്‍ സാമുവല്‍സ് തുടങ്ങിയ താരങ്ങളടങ്ങിയ സംഘമാണ് ഏഴ് മത്സര പരമ്പര 4-3ന് സ്വന്തമാക്കിയത്.
ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.