| Sunday, 3rd May 2026, 5:28 pm

റണ്‍സും വിക്കറ്റും നേടാതെ ലോകത്തില്‍ രണ്ടാമന്‍; ചരിത്രമെഴുതി നരെയ്ന്‍

Sudev A

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുളള മത്സരം പുരോഗമിക്കുകയാണ്. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായി.

മത്സരത്തില്‍ ഒരു വമ്പന്‍ റെക്കോഡാണ് കൊല്‍ക്കത്തയുടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്ന്‍ സ്വന്തമാക്കിയത്. ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളുടെ രണ്ടാം സ്ഥാനത്തെത്തിയാണ് താരം റെക്കോഡിട്ടത്. കുട്ടിക്രിക്കറ്റിലെ 591ാം മത്സരത്തിനാണ് നരെയ്ന്‍ കളത്തിലിറങ്ങിയിരിക്കുന്നത്.

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വെസ്റ്റ് ഇന്‍ഡീസ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സിഡ്നി സിക്‌സേഴ്‌സ്, ബാരിസല്‍ ബര്‍ണേഴ്സ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, കേപ് കോബ്രാസ്, കോമില്ല വിക്ടോറിയന്‍സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, മെല്‍ബണ്‍ റെനഗേഡ്സ്, ലാഹോര്‍ ഖലന്ദേഴ്സ്, ധാക്ക ഡൈനാമൈറ്റ്‌സ്, മോണ്‍ട്രിയല്‍ ടൈഗേഴ്‌സ്, ബംഗാള്‍ ടൈഗേഴ്സ്, ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്, ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്സ്, എം.ഐ ലണ്ടന്‍, സറെ, അബുദാബി നൈറ്റ് റൈഡേഴ്‌സ്, ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ്, ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, യു.എ.ഇ ബുള്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് നരെയ്ന്‍ ടി-20യില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.

ടി-20യില്‍ 590 മത്സരങ്ങള്‍ കളിച്ച വിന്‍ഡീസ് ഇതിഹാസം ആന്ദ്രേ റസലിനെ മറികടന്നാണ് നരെയ്ന്റെ കുതിപ്പ്. ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം വിന്‍ഡീസ് ലെജന്‍ഡ് കെയ്റോണ്‍ പൊള്ളാര്‍ഡാണ്. 735 മത്സരങ്ങളിലാണ് താരം ടി-20യില്‍ കളത്തിലിറങ്ങിയത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍, മത്സരങ്ങളുടെ എണ്ണം

കെയ്റോണ്‍ പൊള്ളാര്‍ഡ്-735

സുനില്‍ നരെയ്ന്‍-591

ആന്ദ്രേ റസല്‍-590

ഡെയ്ന്‍ ബ്രാവോ-582

ഡേവിഡ് മില്ലര്‍-565

ഷൊയ്ബ് മാലിക്-557

അലക്‌സ് ഹെയ്ല്‍സ്-528

റാഷിദ് ഖാന്‍-528

ഗ്ലെന്‍ മാക്സ്വെല്‍-511

ജോസ് ബട്‌ലര്‍-502

അതേസമയം മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹൈദരാബാദിന്റെ റണ്‍ ഒഴുക്ക് കുറയുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി ഹൈദരാബാദ് ബാറ്റിങ് നിരയെ തകര്‍ക്കുകയായിരുന്നു. വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അനുകുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഹൈദരാബാദിനായി ട്രാവിസ് ഹെഡ് അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 28 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും മൂന്ന് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്സ്. ഇഷാന്‍ കിഷന്‍ 29 പന്തില്‍ 42 റണ്‍സും നേടി. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഇഷാന്‍ നേടിയത്. ബാക്കിയുള്ള താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: West Indies Legend Sunil Narine Create a history in T20 Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more