വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.
മത്സരത്തില്‍ 13 സികസുകളായിരുന്നു വിന്‍ഡീസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ ഒരു ലോക ചരിത്രം കൂടി തിരുത്തിക്കുറിക്കുകയാണ് കരീബിയന്‍ വെടിക്കെട്ട് വീരന്മാര്‍. അന്താരാഷ്ട്ര ടി-20യില്‍ 2000 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനാണ് വിന്‍ഡീസിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് കുതിക്കാനും വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചിരിക്കുകയാണ്.
വെസ്റ്റ് ഇന്‍ഡീസ് – 2,000
ഇന്ത്യ – 1,997
ന്യൂസിലാന്‍ഡ് – 1,585
പാകിസ്ഥാന്‍ – 1,500
സൗത്ത് ആഫ്രിക്ക – 1,407
ഇംഗ്ലണ്ട് – 1,406
ഓസ്‌ട്രേലിയ – 1,400
ശ്രീലങ്ക – 1,045
അഫ്ഗാനിസ്ഥാന്‍ – 1,014
ബംഗ്ലാദേശ് – 986
സിംബാബ്‌വെ – 931
മറുപടി ബാറ്റിങ്ങിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനായി ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 26 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ്. കാമില്‍ പൂരന്‍ 27 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സും നേടി. ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് 20 പന്തില്‍ 32 റണ്‍സും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ 11 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 35* റണ്‍സ് നേടിയ ഷമര്‍ സ്പ്രിങ്ങര്‍ക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിച്ച.
ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നമന്‍ ധിര്‍ നിര്‍ണായകമായ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത് അഭിഷേക് ശര്‍മയാണ്. 30 പന്തില്‍ അഞ്ച് സിക്സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്. 18 പന്തില്‍ 37 റണ്‍സാണ് ഇഷാന്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി അഭിഷേക് ശര്‍മ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയൊരുക്കിയത്.
പിന്നാലെയെത്തിയവരില്‍ തിലക് വര്‍മ (16 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 21), അക്സര്‍ പട്ടേല്‍ (14 പന്തില്‍ 20) എന്നിവരുടെ ഇന്നിങ്സ് ഇന്ത്യയെ 223ലെത്തിച്ചു. വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി കൂടാരം കേറി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഒരു റണ്ണിനും പുറത്തായി.
വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സ്, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുഡാകേഷ് മോട്ടിയും കീമോ പോളും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
C0ntent Highlight: West Indies Complete 2000 T-20i Sixes And Surpass India