ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ അഭിമാന വിജയം സ്വന്തമാക്കിയിരിക്കുകയാണ് വിന്‍ഡീസ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഷായി ഹോപ്പാണ്. 143 പന്തില്‍ നിന്ന് 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 162 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് നഷ്ടപ്പെടാതെ വിന്‍ഡീസിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ചത് ഹോപ്പാണ്. താരത്തിന് പുറമെ ആമിര്‍ ജാന്‍ഗോ 56 പന്തില്‍ 67 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. കീമോ പോള്‍ 44 റണ്‍സും നേടിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഗുര്‍ണൂര്‍ ബ്രാര്‍, കുല്‍ദീപ് യാദവ്, നമന്‍ ദിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും രോഹിത് ശര്‍മയുമാണ്. മധ്യനിരയില്‍ നിന്ന് 87 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 129 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. നേരിട്ട 80ാം പന്തിലായിരുന്നു രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറി നേടിയത്.
അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (ഒരു റണ്‍സ്) വിരാട് കോഹ്‌ലിയും (പൂജ്യം) പെട്ടന്ന് തന്നെ കൂടാരം കയറിയപ്പോള്‍ ക്രീസില്‍ പിടിച്ചുനിന്നാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദ് 96 പന്തില്‍ നിന്ന് 57 റണ്‍സ് നേടി. നമന്‍ ദിര്‍ 30 റണ്‍സും നേടിയിരുന്നു.
വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി ജെയ്ഡന്‍ സീല്‍സ് മിന്നും പ്രകടനം നടത്തി. കീമോ പോള്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഗുടകേഷ് മോട്ടി ഒരു വിക്കറ്റും നേടി. ഇന്ത്യന്‍ താരം അന്‍ഷുല്‍ കാംബോംജ് (17) റണ്‍ഔട്ടില്‍ കുരുങ്ങിയിരുന്നു.
Content Highlight: West Indies Beat India In Final ODI Match