| Thursday, 24th September 2026, 4:46 pm

അമിത്ഷായ്‌ക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു; മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത് പശ്ചിമ ബംഗാള്‍ പൊലീസ്

നിഷാന. വി.വി

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നുവെന്ന ടി.എം.സി എം.പി മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സ്ഥാപനമായ മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത് പശ്ചിമ ബംഗാള്‍ പൊലീസ്.

എക്‌സിലൂടെ നല്‍കിയ സന്ദേശത്തിലൂടെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സ്ഥാപനം അറിയുന്നത്. മക്തൂബ് മീഡിയ പങ്കുവെച്ച വാര്‍ത്തയിലെ വിവരങ്ങള്‍ വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മൊയ്ത്രയുടെ ആരോപണങ്ങള്‍ പുറത്ത് വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആരോപണങ്ങള്‍ നിഷേധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളുകയും ചെയ്തിട്ടില്ല.

ഈ സംഭവം മുമ്പ് തന്നെ മഹുവ മൊയ്ത്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്ത് വിടുകയും മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതാണ്. സെപ്റ്റംബര്‍ 19ന് സൗരവ് ബാനര്‍ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മക്തൂബിനെതിരെ കേസെടുത്തിരിക്കുന്നത്.

ബിധാനഗര്‍ സൈബര്‍ ക്രൈം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മക്തൂബ് മീഡിയയുടെ എക്‌സ് അക്കൗണ്ടിലേയും യൂട്യൂബ് ചാനലിലേയും പോസ്റ്റുകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതുമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

സെപ്റ്റംബര്‍ 19-ന് സൗരവ് ബാനര്‍ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിധാനഗര്‍ സൈബര്‍ ക്രൈം പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മക്തൂബിന്റെ എക്സ് അക്കൗണ്ടിലെയും യൂട്യൂബ് ചാനലിലെയും പോസ്റ്റുകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതുമാണെന്നാണ് പരാതിക്കാരന്റെ ആരോപണം.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്) ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളിലാണ് കേസ് ചുമത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മക്തൂബിന്റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വിവരങ്ങളും ആന്‍ഡ്രോയിഡ് ഡിവൈസ് വിശദാംശങ്ങളും കൈമാറാന്‍ പൊലീസ് എക്‌സ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഐ.ടി നിയമപ്രകാരമുള്ള നിര്‍ദേശത്തെ തുടര്‍ന്ന് മഹുവ മൊയ്ത്രയുടെ രോപണങ്ങള്‍ അടങ്ങിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മെറ്റ ഇന്ത്യയില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.

Content Highlight: West Bengal Police register case against Maktoob Media for reporting a story on Amit Shah.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more