| Tuesday, 13th May 2025, 4:03 pm

ക്ഷേമ പെന്‍ഷന്‍ വിതരണം; 40.50 കോടി രൂപ ഇന്‍സെന്റീവ് അനുവദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇന്‍സെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

ആറ് മാസത്തെ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവ് അനുവദിക്കണമെന്ന ശുപാര്‍ശക്ക് പിന്നാലെ തുക അനുവദിക്കുകയായിരുന്നു. 22.76 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് ക്ഷേമ പെന്‍ഷന്‍ എത്തിക്കുന്നത്.

ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇന്‍സെന്റീവ് അനുവദിക്കുന്നു. സംഘങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതില്‍ നിന്നാണ് വിതരണം ചെയ്യുന്നത്.

അതേസമയം ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം, ഇന്‍സെന്റീവ് വിതരണത്തിന് 51 കോടി രൂപയും ധനകാര്യ വകുപ്പ് അനുവദിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ ശുപാര്‍ശ ലഭിച്ച മുറയ്ക്കാണ് തുക ലഭ്യമാക്കിയത്. 20232024ല്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ ആശമാര്‍ക്ക് നല്‍കാനുള്ള 100 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ല.

Content Highlight: Welfare pension; kerala govt sanctioned Rs 40.50 crore incentive

We use cookies to give you the best possible experience. Learn more