| Wednesday, 15th May 2013, 8:20 pm

ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തിലാരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത മാസം മൂന്നിന്  കാലവര്‍ഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.[]

ജൂണ്‍ മൂന്നിന് തന്നെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമെത്തുമെന്ന് വാര്‍ത്താക്കുറിപ്പിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ മൂന്ന് എന്ന കണക്കുകൂട്ടലിലാണെങ്കിലും പരമാവധി നാല് ദിവസം വരെ ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷംജൂണ്‍ ഒന്നിന് കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് മഴ എത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more