ബാക്കു: അന്താരാഷ്ട്ര സമൂഹം ഫലസ്തീന് വിഷയത്തെ അവഗണിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഫലസ്തീന് വിഷയം പരിഹരിക്കുന്നതിനായി ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പിലാക്കാന് സമാധാനം ആഗ്രഹിക്കുന്ന എല്ലാ കക്ഷികളും പിന്തുണ നല്കണമെന്നും അദ്ദേഹം പറഞ്ഞു.
അസര്ബൈജാനിലെ ബാക്കുവില് ഫലസ്തീന് വിദേശകാര്യ മന്ത്രി വര്സന് അഗാബെകിയാന് ഷാഹിനിയുമായി നടത്തിയ ചര്ച്ചയ്ക്ക് പിന്നാലെയാണ് ചൈന തങ്ങളുടെ നിലപാട് ആവര്ത്തിച്ചത്.
‘ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അനീതിയാണ് ഫലസ്തീന് ജനത നേരിടുന്നത്. അവരുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര വേദികളിലും ഐക്യരാഷ്ട്ര സഭയിലും ചൈന ശബ്ദമുയര്ത്തും,’ വാങ് യി പറഞ്ഞു.
ഫലസ്തീനികള്ക്ക് സ്വതന്ത്ര രാഷ്ട്രവും നീതിയും ഉറപ്പാക്കുക എന്നത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈല് പ്രസിഡന്റ് ഐസക് ഹെര്സോഗുമായും വാങ് യീ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണങ്ങളും ചര്ച്ചയായി.
വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങളും ഇസ്രഈല് തുടരുന്ന നിയമവിരുദ്ധ കോളനിവത്കരണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം, അതിരൂക്ഷമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസയിലേക്ക് ഭക്ഷണവും മരുന്നും ഉള്പ്പെടെയുള്ള അടിയന്തര ആശ്വാസ സാമഗ്രികള് എത്തിക്കുന്നതിനായി എല്ലാ പാതകളും തടസമില്ലാതെ തുറന്നുനല്കാന് ഇസ്രഈല് തയ്യാറാകണം. അക്രമത്തിന്റെ പാത വെടിഞ്ഞ് നയതന്ത്രതലത്തിലുള്ള സമാധാന ചര്ച്ചകളിലേക്ക് ഇരുവിഭാഗങ്ങളും എത്രയും വേഗം തിരിച്ചുവരണമെന്നും ചൈന പറഞ്ഞു.
Content Highlight: We will stand firmly with the Palestinian people; they are facing the injustice of this century.