ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന നിയമസഭാകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് കമല്‍നാഥിന്റെ പ്രതികരണം.
യോഗത്തില്‍ സിന്ധ്യയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നന്ദി പറഞ്ഞ് പ്രമേയവും പാസാക്കി. വ്യക്തി താല്‍പ്പര്യത്തിന് വേണ്ടി സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യത്തെ തള്ളിപ്പറഞ്ഞ സിന്ധ്യയുടെ നടപടിയയേയും യോഗം അപലപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു.
എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം
ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.
ഇത് ചേര്‍ന്നാലും 99 എം.എല്‍.എമാരുടെ പിന്തുണയെ സര്‍ക്കാരിനുണ്ടാകൂ. ബി.ജെ.പിയ്ക്ക് 107 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.
ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജി സമര്‍പ്പിച്ചത്. ഇന്ന് 6 മണിയ്ക്ക് സിന്ധ്യ ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയില്‍ ചേരുന്നതോടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കാനാണ് ബി.ജെ.പിയുടെ ആലോചന.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനും ശിവ്രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചക്കെത്തിയതും മടങ്ങിയതും അമിത്ഷായോടൊപ്പമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തിന് ശേഷം പാര്‍ട്ടി വിടുകയാണെന്നും ഒരു മാറ്റത്തിന് സമയമായെന്നും സിന്ധ്യ കത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
WATCH THIS VIDEO: