| Sunday, 2nd December 2018, 7:49 pm

കോഹ്‌ലിയെ മെരുക്കും, ലോകത്തെ ഹൃദ്യമായ ടീമല്ല ഓസ്‌ട്രേലിയ: നായകന്‍ ടിം പെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഡ്‌ലെയ്ഡ്: ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ഓസീസ് നായകന്‍ ടിം പെയ്ന്‍. സ്റ്റാര്‍ക്കും കമ്മിന്‍സും ഹെയ്‌സല്‍വുഡും അണിനിരക്കുന്ന ഓസീസ് പേസ് നിര മികച്ചതാണെന്നും അവര്‍ തിളങ്ങിയാല്‍ വിരാടിനെ മെരുക്കാനാകുമെന്നും ടിം പെയ്ന്‍ പറഞ്ഞു.

ALSO READ: 14 പന്തില്‍ അര്‍ധ സെഞ്ചുറി; വെടിക്കെട്ടുമായി അഫ്രീദി

വികാരത്തിന് അടിമപ്പെടാതെ കളിയില്‍ മാത്രം ശ്രദ്ധിച്ച് കോഹ്‌ലിയെ തളയ്്ക്കണമെന്ന ടിം പെയ്ന്‍ തന്റെ ബോളര്‍മാരോട് പറഞ്ഞു. എല്ലാ മത്സരങ്ങള്‍ക്ക് മുമ്പ് എതിര്‍ താരങ്ങള്‍ക്ക് കൈകൊടുക്കും. സ്‌പോര്‍ട്‌സാമന്‍ഷിപ്പ് നിലനിര്‍ത്താനാണത്. എന്നാല്‍ വൈകാരിക പോരാട്ടത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ട് തന്നെ ലോകത്തെ ലോകത്തെ ഹൃദ്യമായ ടീം തങ്ങളാണെന്ന് ആരും സങ്കല്‍പ്പിക്കേണ്ടെന്നും നായകന്‍ വ്യക്തമാക്കി.

കോഹ്‌ലിയുടെ മികച്ച ഫോമാണ് കങ്കാരുക്കളെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ തവണ പര്യടനം നടത്തിയപ്പോള്‍ അഞ്ച് സെഞ്ചുറികള്‍ കോഹ്‌ലി നേടിയിരുന്നു. ഡിസംബര്‍ ആറിനാണ് ആദ്യ മത്സരം.

Latest Stories

We use cookies to give you the best possible experience. Learn more