| Monday, 21st September 2026, 5:33 pm

നിങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കും: സൗദിക്ക് മുന്നറിയിപ്പ് നല്‍കി ഹൂത്തി നേതാക്കള്‍

ദേവിക ജയചന്ദ്രന്‍

സന: സൗദി ഇനിയും യെമനെ ആക്രമിക്കുകയും രാജ്യത്തിനുമേലുള്ള ഉപരോധം തുടരുകയും ചെയ്താല്‍ സൗദിയുടെ സാമ്പത്തികമേഖലയെ തകര്‍ക്കുമെന്ന് ഹൂത്തികളുടെ ഉന്നത സൈനിക മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ അടിസ്ഥാന ഊര്‍ജ സൗകര്യങ്ങള്‍ക്കുനേരെ ആക്രമണം നടത്തുമെന്നാണ് ഹൂത്തികള്‍ രാഷ്ട്രീയ-സൈനിക മേധാവികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.

സൗദി ഉദ്യോഗസ്ഥരുടെ അഭയസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കുന്ന ബലിസ്റ്റിക് മിസൈലുകളും കോമ്പാറ്റ് ഡ്രോണുകളും തങ്ങളുടെ പക്കലുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

സൗദി ചെയ്യുന്ന ചെറിയ മണ്ടത്തരത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞ അവര്‍ യെമന്‍ സേന പുതിയ ‘പ്രതിരോധ സമവാക്യം’ അവതരിപ്പിച്ചുവെന്ന് അവകാശപ്പെട്ടു.

യെമനുമേല്‍ സൗദി ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ കടുപ്പമേറിയ നയങ്ങള്‍ സ്വീകരിക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ സൗദി അറേബ്യയ്‌ക്കെതിരെ ആക്രമണം തുടരുമെന്നും ഹൂത്തികള്‍ പറഞ്ഞിരുന്നു

സംഘര്‍ഷത്തില്‍ സൗദിയുടെ പക്ഷം ചേരരുതെന്ന് മറ്റുരാജ്യങ്ങള്‍ക്ക് യെമന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെങ്കടലിലൂടെ കടന്നുപോകുന്ന യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് ട്രംപ് ഭരണകൂടത്തിന് ഹൂത്തികള്‍ ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ എറ്റുമുട്ടലിന്റെ കേന്ദ്രബിന്ദുവായി ബാബ അല്‍ മന്ദേബ് കടലിടുക്ക് തുടരുകയാണ്.

Content Highlight: ‘We will destroy your economy’: Houthi leaders warn Saudi Arabia in joint statement

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more