| Monday, 24th June 2019, 11:56 am

ഡാര്‍ലിങ്, ഞങ്ങള്‍ മുങ്ങി, ഇനി എന്തായാലും നിങ്ങളെയും കൊണ്ടേ പോകൂ: ബംഗ്ലാദേശിനോട് അഫ്ഗാന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗതാംപ്ടണ്‍: സെമി ഫൈനല്‍ പ്രതീക്ഷകള്‍ നില നിര്‍ത്താന്‍ ഇന്ന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തണമെന്നിരിക്കെ നിര്‍ണായകമായ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പുമായി അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുലാബ്ദീന്‍ നയ്ബ്.

‘ഞങ്ങളെന്തായാലും മുങ്ങിയിരിക്കുകയാണ് പ്രിയപ്പെട്ടവരെ, ഇനി നിങ്ങളെയും ഞങ്ങള്‍ മുക്കും’ മത്സരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് ഗുലാബ്ദീന്‍ പറഞ്ഞു.

കളിച്ച ആറു കളികളിലും തോറ്റ അഫ്ഗാന്‍ ലോകകപ്പില്‍ നിന്നും പുറത്തായതാണ്. എന്നാല്‍ ആറു കളികളില്‍ ബംഗ്ലാദേശിന് 5 പോയന്റുണ്ട്. ശനിയാഴ്ച ഇന്ത്യയോട് മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. ടീമിന്റെ സ്പിന്‍ നിരയും നല്ല ഫോമിലാണ്.

ബംഗ്ലാദേശാകട്ടെ വെസ്റ്റിന്‍ഡീസിനെതിരെയടക്കം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യയും പാകിസ്താനുമാണ് ബംഗ്ലാദേശിന്റെ അടുത്ത എതിരാളികള്‍.

അഫ്ഗാനും ബംഗ്ലാദേശും തമ്മില്‍ ഏകദിനത്തില്‍ ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ബംഗ്ലാദേശ് നാലിലും അഫ്ഗാന്‍ മൂന്ന് മത്സരത്തിലും ജയിച്ചിട്ടുണ്ട്. ടി20യില്‍ അഫ്ഗാന്‍ ആറിലും ജയിച്ചപ്പോള്‍ ബംഗ്ലാദേശ് അഞ്ച് മത്സരങ്ങളിലാണ് ജയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more