| Sunday, 24th September 2017, 9:28 am

'രക്തമൊലിക്കുന്ന മുഖവുമായി റൂണി'; എതിര്‍ ടീം താരത്തിന്റെ അടിയേറ്റ് രക്തം വന്നിട്ടും ഫൗള്‍ നല്‍കാതെ റഫറി, ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മത്സരത്തിനിടെ എതിര്‍ ടീം താരത്തിന്റെ കൈമുട്ടു കൊണ്ട് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം വെയ്ന്‍ റൂണിയ്ക്ക് പരിക്ക്. എവര്‍ട്ടണും ബോണ്‍മൗത്തും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു റൂണിയ്ക്ക് പരിക്കേറ്റത്.

കൈമുട്ടു കൊണ്ടേറ്റ അടിയില്‍ റൂണിയുടെ ഇടതു കണ്ണിന് മുകളില്‍ മുറിയുകയും രക്തം വരികയും ചെയ്തിരുന്നു. രക്തമൊലിക്കുന്ന മുഖവുമായി റൂണി റഫറിയോട് ഫൗള്‍ ആവശ്യപ്പെട്ടിട്ടും ഫൗള്‍ നല്‍കാന്‍ അദ്ദേഹം അനുവദിച്ചില്ല.

രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന റൂണിയുടെ ചിത്രങ്ങളും വീഡിയോയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബോണ്‍മൗത്ത് താരം സിമോണ്‍ ഫ്രാന്‍സിന്റെ ടാക്കിളിലിലാണ് റൂണിയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് വസ്ത്രം മാറ്റിയതിന് ശേഷമാണ് റൂണി മത്സരം ആരംഭിച്ചത്.

രണ്ടാം പകുതിയില്‍ റൂണിയെ പിന്‍വലിക്കുകയും ചെയ്തു. അതേസമയം സംഭവം മനപ്പൂര്‍വ്വമല്ലെന്നാണ് ബോണ്‍മൗത്ത് കോച്ചിന്റെ വിശദീകരണം. വാസയുടെ കണ്ണിന് മുകളില്‍ മുറിഞ്ഞിട്ടുണ്ടെന്നും അപകടം ഒഴിവാക്കാനാണ് അദ്ദേഹത്തെ പിന്‍വലിച്ചതെന്നും എവര്‍ട്ടണ്‍ പരിശീലകന്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more