വയനാട്: ടൂറിസത്തിന് പേരുകേട്ട വയനാട് ജില്ലയിലൊരു വിദ്യാഭ്യാസ കാലഘട്ടം ഏവരും കൊതിക്കുന്ന ഒന്നാണ്. വയനാടിന്റെ മനോഹാരിതയിൽ മികച്ച വിദ്യാഭ്യാസവും അക്കാദമിക് സൗകര്യങ്ങളുമാണ് ഓറിയൻ്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് ഒരുക്കുന്നത്. വയനാട് ജില്ലയുടെ കവാടമായ ലക്കിടിയിലാണ് ഓറിയൻ്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് സ്ഥിതി ചെയ്യുന്നത്.
1995ൽ ആരംഭിച്ച നോൺ പ്രൊഫിറ്റബിൾ ചാരിറ്റി സ്ഥാപനമായ മലബാർഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് പ്രമോഷൻ ട്രസ്റ്റിന്റെ കീഴിലാണ് ഇന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒന്നായ ഓറിയൻ്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് സ്ഥാപിക്കപ്പെടുന്നത്.
പ്രതിവർഷം മൂന്ന് ലക്ഷത്തിലേറെ തൊഴിലവസങ്ങൾ സൃഷ്ടിക്കപ്പെടുന്ന മേഖലയാണ് ഹോസ്‌പിറ്റാലിറ്റി വ്യവസായം. വിജയകരമായി പഠിച്ചിറങ്ങുന്ന ഒരു ഹോട്ടൽ മാനേജ്‌മൻ്റ് ബിരുദധാരിയെ കാത്തിരിക്കുന്നത് ഹോട്ടലുകളിലെ തൊഴിലവസരങ്ങൾ മാത്രമല്ല. എയർലൈൻസ്, ഷിപ്പിങ്, ക്രൂസ് ലൈന്‌സ്, റയിൽവേ കാറ്ററിങ്, ആശുപത്രികൾ, ഇവന്റ് മാനേജ്‌മൻ്റ്, ട്രാവൽ ആൻ്റ് ടൂറിസം Leisure & Entertainment, കസ്റ്റമർ കെയർ മാനേജ്‌മൻ്റ്, മാളുകൾ, വൻകിട വ്യവസായസ്ഥാപനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലും ഇവർക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
മലബാർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് പ്രൊമോഷന് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള ഹോട്ടൽ പ്രവർത്തനവും മാനേജ്‌മെൻ്റ് വിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് ആരംഭിച്ചത്. 10 ഏക്കർ സ്ഥലത്താണ് കോളേജ് കാമ്പസ്.
വിദ്യാർത്ഥികൾക്ക് മികച്ച അഡ്മിനിസ്റ്റ്ട്രേറ്റീവ് സ്കിൽ ലഭ്യമാക്കുന്ന രീതിയിലുള്ള സിലബസ് ഉൾക്കൊള്ളിച്ച കോഴ്‌സാണ് നാല് വർഷം ദൈർഘ്യമുള്ള ഇൻ്റഗ്രേറ്റഡ് ഹോണേഴ്സ് ബിരുദ കോഴ്സായ ബാച്ചിലർ ഓഫ് ഹോട്ടൽ അഡ്‌മിനിസ്റ്റ്ട്രേഷൻ (BHA). ഏറ്റവും സ്വീകാര്യതയുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സാണ് നാല് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജി (BHMCT).
ഈ കോഴ്‌സിന് എ.ഐ.സി.ഐ.ടി.ഇയുടെയും കേരളാ സർക്കാരിൻ്റെ അംഗീകാരവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുമുണ്ട്. മാനേജ്‌മെന്റ് മേഖലയിലെ എല്ലാ വിഭാഗങ്ങളിലെയും വിഷയങ്ങളിൽ തിയറിക്കും പ്രാക്ടിക്കലിനും ആഴത്തിലുള്ള പ്രാധാന്യം കൊടുത്തുകൊണ്ട് ഹോട്ടൽ മാനേജ്‌മെൻ്റിൻ്റെ മാനേജീരിയൽ തലങ്ങളിൽ പ്രാവിണ്യം ആർജിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ സിലബസാണ് ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്.
വിദ്യാർത്ഥികളെ ഹോട്ടൽ മാനേജ്‌മെൻ്റ് രംഗത്ത് എല്ലാ മേഖലകളിലും മാനേജീരിയൽ തലങ്ങളിലും അല്ലാതെയും ജോലി ചെയ്യാൻ പ്രാപ്‌തമാക്കുന്ന തരത്തിൽ അക്കാദമികമായി ചിട്ടപ്പെടുത്തിയ കോഴ്‌സ് ആണ് ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിങ് സയൻസ് (B.Sc.HM&CS). ഹോട്ടൽ മാനേജ്‌മെൻ്റ് പി.ജി കോഴ്സ് ആയ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റും ഇവിടെയുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ് . ഇവിടുത്തെ എല്ലാ കോഴ്സുകളും കാലിക്കറ്റ് യുണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്‌തതാണ്.
പൊതുവായി നാല് ഉപവിഭാഗങ്ങൾ (KEEPING, FOOD PRODUCTION, FOOD & BEVERAGE SERVICE) അടങ്ങിയതാണ് ഹോട്ടൽ മാനേജ്‌മൻ്റ് പഠനം. ആദ്യ വർഷത്തെ പഠനത്തിന് ശേഷം ഇതിൽ തനിക്കിണങ്ങിയ വിഭാഗം കണ്ടെത്തുകയും അതിൽ കൂടുതല് പ്രവീണ്യം നേടുകയുമാണ് ഒരു വിദ്യാർത്ഥി ചെയ്യുക.
ഏതൊരു ബിരുദ കോഴ്‌സിൻ്റെയും കരിക്കുലത്തിൽ അഞ്ച് മാസത്തിൽ കുറയാതെയുള്ള Industrial Exposure Training ഉണ്ടാകും. ഒരു വിദ്യാർത്ഥിയെ ശാരീരികമായും മാനസികമായും തൊഴില് നൈപുണ്യപരമായും പാകമാക്കിയെടുക്കുന്നത് ഇവിടെയാണ്.
ഹോട്ടൽ/ഹോസ്‌പിറ്റാലിറ്റി മാനേജ്‌മൻ്റ് ബിരുദ പഠനത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടുന്നതിനുമുള്ള അവസരം ഇപ്പോഴുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ മാസ്റ്റർ ഇൻ ഹോട്ടൽ മാനേജ്മന്റ്, മഹാത്മാഗാന്ധി സർവകലാശാലയുടെ എം.എസ്.ഇ ഹോട്ടൽ മാനേജ്‌മൻ്റ് ആൻഡ് ടൂറിസം, എം.എസ്.ഇ ഹോസ്‌പിറ്റാലിറ്റി അഡ്‌മിനിസ്ട്രേഷന് മുതലായ കോഴ്സുകൾ ഇവയിൽ പ്രാധാന്യമർഹിക്കുന്നവയാണ്.
ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്യൻ രാജ്യങ്ങൾ, യു.എ.ഇ, ജപ്പാൻ മുതലായ രാജ്യങ്ങളിലേക്ക് വരെ ഈ വർഷം ഓറിയൻറൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽ റിക്രൂട്ട്‌മെൻ്റ് നടന്നു കഴിഞ്ഞു.
ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് തികച്ചും പ്രൊഫഷണൽ രീതിയുളള അധ്യായനത്തിലൂടെയും പാഠ്യേതര പ്രവർത്തനത്തിലൂടെയുമാണ് ഡിഗ്രി പി.ജി കോഴ്‌സുകൾ പ്രധാനം ചെയ്യുന്നത്. സാധാരണ രീതിയിലുള്ള സർവീസ്, ഹൗസ് കീപ്പിങ്ങ് ജോലികൾക്കുപരി മാനേജർ തലത്തിലുള്ള ജോലികൾക്ക് ഗുണ നിലവാരമുള്ള പരിശീലനമാണ് ഇവിടെ നിന്നും നൽകുന്നത്.
വയനാട്ടിലെ ഫൈവ് സ്റ്റാർ വൈത്തിരി വില്ലേജ് റിസോർട്ട് സഹോദര സ്ഥാപനമായതിനാൽ പഠനത്തോടൊപ്പം ഇവിടെ ജോലി ചെയ്യാലുള്ള അവസരങ്ങളും നൽകുന്നു. എയർലൈൻ കാറ്ററിങ്, ക്രൂയിസ് ലൈൻ, ഹോസ്‌പിറ്റൽ കാറ്ററിങ്, തുടങ്ങിയ മേഖലയിലും ജോലിസാധ്യത കൂടുതലാണ്. ഓറിയൻ്റലിൽ പഠിച്ചിറങ്ങുന്നവർക്ക് എളുപ്പത്തിൽ ജോലി നേടാൻ സാധിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രിക്ക് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി കാനഡ, ജർമനി, യു.കെ എന്നിവിടങ്ങളിലെല്ലാം ഒരുപാട് അവസരങ്ങൾ ഉള്ളതിനോടൊപ്പം പാർട് ടൈം ജോലികൾ വളരെ സുഖകരമായി നേടിയെടുക്കാൻ സാധിക്കുന്നു.
ഓറിയന്റലിൽ നിന്നും പഠിച്ചിറങ്ങിയ യോഗ്യതയാർന്ന എല്ലാ വിദ്യാർഥികൾക്കും കോളേജ് ക്യാംപസിൽ പ്രവർത്തിക്കുന്ന പ്ളേസ്മെന്റ് സെൽ വഴി സ്വദേശത്തും വിദേശത്തുമായുള്ള ഹോട്ടൽ, ടൂറിസം സ്ഥാപനങ്ങളിൽ മികച്ച നിലയിലുള്ള ജോലി ലഭിക്കും.
കേരള സർക്കാർ ടൂറിസം മന്ത്രാലയത്തിൻ്റെ ഏറ്റവും മികച്ച ടൂറിസം ഇൻസ്റ്റിറ്റുിനുള്ള അവാർഡ് എട്ട് തവണ ലഭിച്ച സ്ഥാപനമാണിത്. GHRDC 2022ൽ നടത്തിയ സർവേയിൽ excellent institute വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാ റാങ്കും ഓറിയന്റൽ കരസ്ഥമാക്കി.
ഇത്തവണത്തെ കോംപറ്റീഷൻ സക്സസ് റിവ്യൂ മാഗസിനിൻ്റെ (CSR) ‘ടോപ്പ് ഹോട്ടൽ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫോർ എക്സലൻസ്’ അവാർഡും കോളേജിനു ലഭിച്ചു. ഓറിയൻ്റൽ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ട്രസ്റ്റി ശ്രീ. നദീം അഷ്റഫ് ഇടഞൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഹോട്ടൽ മാനേജ്‌മെൻ്റ് ഡിഗ്രി/ പിജി കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷനായി വിളിക്കുക: 8589838589, 8594028594
കേന്ദ്ര സര്ക്കാരിൻ്റെ ടൂറിസം മന്ത്രാലയത്തിന് കിഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (NCHMCT) യുടെ അംഗീകാരത്തോടെയുള്ള ബി.എസ്.സി. ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടല് അഡ്മിനിസ്ട്രേഷൻ കോഴ്‌സും ഈ കോളേജിൽ പഠിപ്പിക്കുന്നുണ്ട്.
ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, ഇന്ത്യൻ ഗവൺമെൻ്റിന്റെ ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ദൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയാണ് കോഴ്സിന് സർട്ടിഫിക്കറ്റ് നൽകുന്നത്
കാമ്പസിൽ വിദ്യാർത്ഥികൾക്കായി അത്യാധുനിക ലാബുകളും സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് അനുഭവപരിചയവും പ്രായോഗിക പരിശീലനവും നൽകുന്നു. ഇവിടുത്തെ പ്രവേശനം തികച്ചും മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, സംഭാവനകളോ ക്യാപിറ്റേഷൻ ഫീസോ ഈടാക്കില്ല.
ഫോർ അഡ്‌മിഷൻ: 8943968943, 8086622215
വയനാട്ടിലെ ഫൈവ് സ്റ്റാർ വൈത്തിരി വില്ലജ് റിസോർട്ടിൽ പ്രവർത്തിക്കുന്ന ഓറിയന്റലിന്റെ സഹോദരസ്ഥാപനമായ ഓറിയൻ്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റിലിൽ നാല് വർഷ ദൈർഘ്യമുള്ള ഇൻ്റഗ്രേറ്റഡ് ഹോണേഴസ് ബിരുദ കോഴ്സായ ബി.എസ്.സി എച്ച്.എം ആൻ്റ് സി.എയുമുണ്ട് (B.Sc.HM&CA) എക്സിക്യു്ട്ടീവ്, കോ-എഡ്യൂക്കേഷൻ, റെസിഡൻഷ്യൽ ഹോസ്‌പിറ്റാലിറ്റി-ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാണ് ഈ സഹോദര സ്ഥാപനം.
വിദ്യാർത്ഥികളെ ഹോസ്‌പിറ്റാലിറ്റി വ്യവസായത്തിൽ ഒരു വാഗ്ദാനമായ കരിയറിനായി സജ്ജമാക്കുന്നതിനായി സാങ്കേതിക വൈദഗ്ദ്ധ്യം, നവീകരണം, മികച്ച വ്യക്തിഗത കഴിവുകൾ, മാനേജർ കഴിവുകൾ എന്നിവയിൽ മികവ് കൈവരിക്കാനും കോളേജ് മുൻകൈ എടുക്കുന്നു. കൾനറി ആർട്സിൽ പ്രാവിണ്യം നേടുതിന് ഏറ്റവും അനുയോജ്യമായ കോഴ്‌സാണ് ബി.എസ്.സി.എച്ച്.എം ആൻഡ് സി.എ (B.Sc.HM&CA)
ഫോർ അഡമിഷൻ: 8893339939
പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾ
ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റിൽ വിവിധ തരത്തിലുള്ള പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളും നടത്തപ്പെടുന്നു.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ആവശ്യമായ ബി.ടി.ടി.എം കോഴ്സ് ഇവിടെ ലഭ്യമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ മികച്ച ഒരു പ്രൊഫഷണൽ ഡിഗ്രി കോഴ്സാണ് ബി.എ മൾട്ടിമീഡിയ ആനിമേഷൻ. മേഖലയിൽ താത്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു നല്ല നൂതന പ്രൊഫഷണൽ ഡിഗ്രി കോഴ്സാണിത്. ആനിമേഷൻ, വെബ്സൈറ്റ് നിർമാണം, വീഡിയോ എഡിറ്റിങ്, ഓഡിയോ എഡിറ്റിങ്, ഡിസൈനിങ്, വീഡിയോഗ്രഫി, ഫോട്ടോഗ്രഫി, എന്നീ മേഖലകളിൽ നിരവധി ജോലി സാധ്യതകളാണ് ഈ കോഴ്‌സിനുള്ളത്. മൂന്നുവർഷത്തെ ഡിഗ്രി കോഴ്‌സാണിത്. കഴിഞ്ഞ വർഷം 90 ശതമാനത്തിലേറെ കവിഞ്ഞ വിജയശതമാനമാണ് കോഴ്സിനുള്ളത്. ബി.എ മൾട്ടിമീഡിയ കൂടാതെ പി.ജി കോഴ്സായ എം.എ മൾട്ടിമീഡിയയും ഇവിടെ നടത്തപ്പെടുന്നു.
നാല് വർഷത്തെ ബാച്ചിലർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സാണ് ബി.സി.എ. വിവര സാങ്കേതിക മേഖലകളിൽ ജോലി ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കായി മികച്ച കംപ്യൂട്ടർ ലാബ് സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അക്കൗിങ് മേഖലകളിൽ ഉയർന്ന തൊഴിൽ സാധ്യതകളാണ് ചാറ്റേർട് അക്കൗണ്ടിങ്ങിലുള്ളത് നാല് വർഷത്തെ ബിരുദ കോഴ്സാണ് ബി.കോം.സി.എ.
ധനകാര്യമേഖലകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ നൂതന ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുന്ന കോഴ്സുകളിൽ ഒന്നാണ് ബി.കോം ഫിനാൻസ്. ഫിനാൻഷ്യൽ അനലിസ്റ്റുകൾ റിസ്ക് ആൻഡ് ഇൻവെസ്റ്റ്മെന്റ് വിദഗ്ദർ എന്നിവ കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ജോലികളാണ്.
ഫാഷൻ ഡിസൈനിങ് ഇക്കാലത്തെ വിദ്യാഭ്യാസത്തിൻ്റെ പ്രധാന മേഖലകളിലൊന്നായി മാറിയിരിക്കുന്നു. ഡിസൈൻ, വസ്ത്ര നിർമാണം ഫാഷൻ്റെ ആശയങ്ങളെ മനസിലാക്കൽ, ടെക്സ്റ്റെയിൽസ്, ഡിസൈൻ ഘടകങ്ങളും തത്വങ്ങളും എന്നിവ കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സിൽ പഠിപ്പിക്കുന്നു. മികച്ച പ്രാക്ടികൽ തിയറി ക്ലാസുകളാണ് ഓറിയന്റലിൽ ഫാഷൻ ഡിസൈനിങ്ങ് വിദ്യാർഥികൾക്ക് നൽകുന്നത്.
ബാച്ചിലർ ഓഫ് ബിസ്നസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) ഏറ്റവും ജനപ്രിയമായ ബിരുദ പ്രോഗ്രോമുകളിലൊന്നാണ്. മൂന്ന് വർഷത്തെ ബിരുദ കോഴ്സാണ് ബി.ബി.എ. ഉദ്യോഗ്യാർഥികളുടെ സംരംഭകത്വ കഴിവുകളെ വികസിപ്പിക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.
ബി.എസ്.സി സൈക്കോളജി എന്ന നാല് വർഷ ഇൻ്റഗ്രേറ്റഡ് ഹോണേഴ്സ് ബിരുദം കോഴ്സും ഇവിടെ നടത്തപ്പെടുന്നു. വ്യക്തികൾ പരസ്‌പരം അവരുടെ ചുറ്റുപാടുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ പരീക്ഷണം, നിരീക്ഷണം, വ്യാഖ്യാനം എന്നിവ അവരുടെ പ്രവർത്തനത്തിൽ പലപ്പോഴും ഉൾപ്പെടുന്നു സൈക്കോളജിസ്റ്റുകൾ ആകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച കോഴ്സാണ് ബി.എസ്.സി സൈക്കോളജി.
ഈ കോഴ്സുകളിലേക്കുള്ള അഡ്‌മിഷനായി വിളിക്കുക: 808622253
Content Highlight: Wayanad’s educational progress with Oriental