| Saturday, 4th October 2025, 10:10 pm

വയനാട് ഡി.സി.സി ഭിന്നത: തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ അനീഷ് മാമ്പിള്ളി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുള്ളന്‍കൊല്ലി: വയനാട് ഡി.സി.സി ഭിന്നതക്കിടെ മുള്ളന്‍കൊല്ലിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതിയായ അനീഷ് മാമ്പിള്ളി കസ്റ്റഡിയില്‍.

ഒളിവിലായിരുന്ന ഇയാളെ കര്‍ണാടകയിലെ കുടക് കുശാല്‍നഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത് നേരത്തെ അനീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

ബത്തേരി ഡി.വൈ.എസ്.പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനീഷിനെതിരെ അന്വേഷണം നടത്തിയത്.

വയനാട് ഡി.സി.സിയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് തങ്കച്ചന്റെ പേരില്‍ കള്ളക്കേസ് സൃഷ്ടിക്കപ്പെട്ടത്. ഓഗസ്റ്റ് 17ന് തങ്കച്ചന്റെ വീട്ടില്‍ നിന്നും അനധികൃതമായ അളവില്‍ മദ്യവും സ്‌ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.

പിന്നീട് ഇത് കള്ളക്കേസില്‍ കുടുക്കാനായി മനപൂര്‍വ്വം കൊണ്ടുവെച്ചതാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രസാദ് എന്നയാളെ സംഭവത്തില്‍ പിടികൂടുകയും ചെയ്തു.

ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന മുള്ളന്‍കൊല്ലിയിലെ വാര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതോടെ വയനാട് ഡി.സി.സിയിലെ ഗ്രൂപ്പ് തര്‍ക്കം വലിയരീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. വയനാട് എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.

പിന്നാലെ ഡി.സി.സി അധ്യക്ഷനായിരുന്ന എന്‍.ഡി അപ്പച്ചനെ സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു.

Content Highlight: Wayanad DCC rift: Aneesh Mampilly, who framed Thankachan in a false case, in custody

We use cookies to give you the best possible experience. Learn more