| Wednesday, 18th February 2026, 5:34 pm

വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. 16 വയസായിരുന്നു. വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഒരു ബന്ധുവും അയല്‍വാസിയും അറസ്റ്റിലായിരുന്നു.

രണ്ട് വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയാക്കപ്പെട്ടിരുന്നെന്നാണ് വിവരം. പൊലീസ് നടപടിക്ക് ശേഷവും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചനിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിലും ആത്മഹത്യയിലും പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Content Highlight: Wayanad case victim commits suicide

We use cookies to give you the best possible experience. Learn more