| Monday, 30th April 2018, 9:59 pm

ത്രസിപ്പിക്കുന്ന പ്രകടനവുമായി ധോണിയും വാഡ്‌സണും; ചെന്നൈയ്‌ക്കെതിരെ ഡല്‍ഹിക്ക് 211 റണ്‍സ് വിജയലക്ഷ്യം

സ്പോര്‍ട്സ് ഡെസ്‌ക്

പൂനെ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് 211 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഡല്‍ഹിക്കെതിരേ ഷെയ്ന്‍ വാട്സണിന്റെയും ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും മികവില്‍ നാല് വിക്കറ്റ് നഷത്തിലാണ് 211 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയെടുത്തത്. ഓപ്പണര്‍മാരായ വാട്സണും ഡുപ്ലെസിയും ചേര്‍ന്ന് ഉഗ്രന്‍ തുടക്കം നല്‍കിയ ചെന്നൈയ്ക്ക് പിന്നീടെത്തിയ ബാറ്റ്സ്മാരില്‍ റെയ്നയൊഴികെ എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

40 ബോളില്‍ നിന്ന് ഏഴ് സിക്സറുകളും നാല് ബൗണ്ടറികളും പായിച്ച് 78 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍. അതേസമയം, 22 ബോളില്‍ നിന്ന് അഞ്ച് സിക്സറുകളും രണ്ട് ബൗണ്ടറികളുമടക്കം ധോണി ചെന്നൈയ്ക്ക് വേണ്ടി 51 റണ്‍സെടുത്തു. അമിത് മിശ്ര, വിജയ് ശങ്കര്‍, ഗ്ലെന്‍ മാക്സ് വെല്‍ എന്നിവര്‍ക്കാണ് ഡല്‍ഹി നിരയില്‍ വിക്കറ്റുകള്‍.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു ഡല്‍ഹി. ഡല്‍ഹി കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് വിട്ട അതേ ടീം തന്നെയാണ് ഈ മത്സരത്തിലും തിരഞ്ഞെടുത്തിരിക്കുന്നത്. അതേ സമയം ചെന്നൈ നിരയില്‍ നാല് മാറ്റങ്ങളാണുള്ളത്. ഇമ്രാന്‍ താഹിര്‍, സാം ബില്ലിംഗ്‌സ്, ശര്‍ദ്ധുല്‍ താക്കൂര്‍, ദീപക് ചഹാര്‍ എന്നിവര്‍ക്ക് പകരം ലുംഗിസാനി ഗിഡി, കരണ്‍ ശര്‍മ്മ, ഫാഫ് ഡു പ്ലെസി, കെഎം ആസിഫ് എന്നിവര്‍ ടീമിലെത്തി.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more