| Saturday, 28th November 2026, 3:58 pm

പേരാമ്പ്രയിലെ പൈപ്പ് പൊട്ടലിൽ ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവർത്തനത്തെ അഭിനന്ദിച്ച് ജലവിഭവ വകുപ്പ് മന്ത്രി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയ സംഭവത്തിൽ തടസപ്പെട്ട ജലവിതരണം പുനസ്ഥാപിച്ചതിൽ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്.

2026 നവംബർ 26-ന് ഉച്ചയ്ക്ക് പേരാമ്പ്രയിൽ പൈപ്പ് പൊട്ടുകയും വളരെ ഉയരത്തിൽ ജലം തെറിക്കുകയും ചെയ്തത് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തുടർന്ന് മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ഗുരുതരമായ പ്രശ്നം ജലവിഭവ വകുപ്പ് മന്ത്രിയെ അറിയിച്ചു. കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇതേത്തുടർന്ന് ജലവിതരണം നിർത്തിവെക്കുകയും പൈപ്പിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കുകയും ജലവിതരണത്തിലെ തടസം പരമാവധി ഒഴിവാക്കുകയും ചെയ്തു.

കേരള വാട്ടർ അതോറിറ്റി കോഴിക്കോട് സൂപ്രണ്ടിങ് എഞ്ചിനീയറുടെയും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെ പൈപ്പിലേക്കുള്ള ജലപ്രവാഹം നിർത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്നുള്ള അറ്റകുറ്റപ്പണികൾ നടത്തി രാത്രി 10 മണിയോടെ പമ്പിങ് പുനരാരംഭിക്കുകയും 12 മണിയോടെ ജലവിതരണം പൂർണമായും പൂർവസ്ഥിതിയിലാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ ജലവിതരണം തടസപ്പെട്ട സാഹചര്യം പുനസ്ഥാപിക്കാൻ കഴിയാത്ത അനാസ്ഥ ഉണ്ടായിരുന്നു. ഇതിൽ ജലവിഭവ വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

തൊട്ടടുത്ത ദിവസമാണ് പേരാമ്പ്രയിൽ പൈപ്പ് പൊട്ടൽ ഉണ്ടായെങ്കിലും കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവർത്തനമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞത്.

ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജലവിഭവ വകുപ്പ് മന്ത്രി അഭിനന്ദിച്ചു.

Content Highlight: Water Resources Minister commends officials for their timely action regarding the pipe burst in Perambra.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more