| Friday, 11th January 2019, 11:50 am

'മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ പണി തെറിപ്പിക്കും'; ടോള്‍ ബൂത്തില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയ പൊലീസുകാരനെ വിറപ്പിച്ച് രാജസ്ഥാന്‍ മന്ത്രി; വൈറലായി വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ടോള്‍ ബൂത്തിലിരുന്ന് അനധികൃതമായി പണം പിരിച്ച പൊലീസുകാരനെ ശാസിക്കുന്ന രാജസ്ഥാന്‍ മന്ത്രിയുടെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്‌നയാണ് പൊലീസുകാരന്റെ അനധികൃത പണപ്പിരിവിനെ ചോദ്യം ചെയ്തത്.

ടോള്‍ പ്ലാസയില്‍ വെച്ച് പൊലീസുകാരന്‍ പണം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ മന്ത്രി തന്നെ നേരിട്ട് എത്തുകയായിരുന്നു.

മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ പണി തെറിപ്പിച്ചിരിക്കുമെന്ന് മന്ത്രി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

“” പാവപ്പെട്ടവന്റെ പണം കൊള്ളയടിക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തിലിരിക്കുന്നത്? ഒരു കാര്യം ചെയ്യാം പൊലീസ് ഡിപാര്‍ട്‌മെന്റില്‍ നിന്നും നിങ്ങളെ പുറത്താക്കി തരാം. സ്ഥിരമായി ഈ ടോള്‍ ബൂത്തില്‍ ഒരു ജോലിയും തരാം””- മന്ത്രി പറയുന്നു.


മോദി ഹിറ്റ്‌ലറിനേയും പുടിനേയും പോലെ; രൂക്ഷ വിമര്‍ശനവുമായി സുശീല്‍ കുമാര്‍ ഷിന്‍ഡെ


ഓരോരുത്തരില്‍ നിന്നും നൂറ് രൂപ വെച്ച് നിങ്ങള്‍ പിരിക്കുന്നതായി അറിഞ്ഞു. ഇത് തുടരാനാണ് പരിപാടിയെങ്കില്‍ നിങ്ങളുടെ ജോലി അപകടത്തിലാവും. ഇത് എന്റെ അന്ത്യശാസനമായി കണക്കാക്കിക്കോളൂ. ഇത്തരം നടപടി ഇനിയും ഇവിടെ അനുവദിക്കില്ല. – മന്ത്രി പൊലീസുകാരനോട് പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയൊന്നും നല്‍കാതെ മന്ത്രിയുടെ വാക്കുകള്‍ തലകുലുക്കി സമ്മതിക്കുകയായിരുന്നു പൊലീസുകാരന്‍

We use cookies to give you the best possible experience. Learn more