| Monday, 29th April 2019, 10:02 pm

നിങ്ങള്‍ കുല്‍ഫി തിന്നാറുണ്ടോ ? മോദി-അക്ഷയ് കുമാര്‍ ഇന്റര്‍വ്യൂവിന്റെ പാരഡിയുമായി മിമിക്രി താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്രമോദിയുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തെ കളിയാക്കി മിമിക്രി താരങ്ങളായ ശ്യാം രംഗീലയും വികല്‍പ് മെഹ്തയും. ‘അരാഷ്ട്രീയ അഭിമുഖം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് നടന്ന സംഭാഷണ പരിപാടിയെ മോദിയും അക്ഷയ് കുമാറുമായാണ് ഇരുവരും പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

നരേന്ദ്രമോദിയെ അനുകരിച്ച് പ്രശസ്തനായ കലാകാരനാണ് ശ്യാം രംഗീല. യഥാര്‍ത്ഥ അഭിമുഖത്തില്‍ മോദി മാങ്ങ കഴിക്കാറുണ്ടോയെന്ന് അക്ഷയ് കുമാര്‍ ചോദിക്കുന്നടത്ത് നിങ്ങള്‍ കുല്‍ഫി തിന്നാറുണ്ടോയെന്ന് ചോദിച്ച് പരിഹസിക്കുകയാണ് വീഡിയോയില്‍.

നേരത്തെ മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറും അഭിമുഖത്തെ പരിഹസിച്ച് പരിപാടി അവതരിപ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more