| Saturday, 17th June 2017, 11:52 am

'കിംഗ് ഖാന്‍ ഉണ്ടോ... കിംഗ് ഖാന്‍'; മുംബൈ തെരുവിനെ അത്ഭുതപ്പെടുത്തി സല്‍മാന്‍ ഖാന്റ സൈക്കിള്‍ യാത്ര; ഷാരൂഖ് ഖാന്റെ വീടിനു മുന്നിലെത്തിയപ്പോള്‍ കിംഗ് ഖാന്റെ പേരുച്ചത്തില്‍ അലറി വിളിച്ചും താരം, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്തും ചെയ്യുമ്പോഴും തന്റേതായ ഒരു ടച്ച് അതിന് നല്‍കുന്നയാളാണ് ബോളിവുഡിന്റെ ഭായിജാന്‍ സല്‍മാന്‍ ഖാന്‍.
താരത്തിന്റെ ഓട്ടോ റിക്ഷയിലെ യാത്ര കഴിഞ്ഞ ദിവസം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഓട്ടോയില്‍ നിന്നുമിറങ്ങിയ സല്ലു ഇന്നലെ സൈക്കിളിലായിരുന്നു യാത്ര നടത്തിയത്.

പുതിയ ചിത്രം ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിനു വേണ്ടിയായിരുന്നു ഓട്ടോ യാത്രയെങ്കില്‍ ബീയിങ് ഹ്യൂമണിനു വേണ്ടിയാണ് സൈക്കിള്‍ യാത്ര.

ബീയിങ് ഹ്യൂമന്‍ എന്ന സന്നദ്ധ സംഘടനയും ബ്രാന്‍ഡും സല്‍മാന്‍ സ്ഥാപിച്ചതാണ്. ഇതിന്റെ പ്രചരണത്തിനായാണ് സുഹൃത്തുക്കളെയും സഹായികളെയും കൂട്ടി ബാന്ദ്ര റോഡിലൂടെ സവാരിക്ക് ഇറങ്ങിയത്.


Also Read: പി.എസ്.സി പ്രമാണിച്ച് നാളെ കട അവധിയായിരിക്കും’; സോഷ്യല്‍ മീഡിയയില്‍ വൈറലായ പെയിന്റുകടയ്ക്കും പത്ര പരസ്യത്തിനു പിന്നിലെന്ത്?


പക്ഷെ സല്ലുവല്ലേ ആള്, ചുമ്മാ സൈക്കിളില്‍ കറങ്ങിയാല്‍ പോരല്ലോ.. അതു കൊണ്ട് ആശാന്‍ സ്വരൂപം പുറത്തെടുത്തു. യാത്രയ്ക്കിടെ ഷാരൂഖ് ഖാന്റെ വീടിന് മുന്നിലെത്തിയപ്പോള്‍ ഭായി നന്നായി അങ്ങ് കൂക്കി വിളിച്ചു. കൂക്കി വിളിക്കുന്ന സല്‍മാന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ബാന്ദ്രയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന് മുന്നിലെത്തിയപ്പോള്‍ സല്‍മാന്‍ ഷാരൂഖിനെ പേര് വിളിച്ചു കൂവി യാത്ര തുടരുകയും ചെയ്തു. സൈക്കിളില്‍ പോകുന്നത് സല്‍മാനാണെന്ന് ഒരു നിമിഷം ആര്‍ക്കും മനസ്സിലായില്ലെങ്കിലും പിന്നീട് കൈവീശിയും വാഹനങ്ങളില്‍ പിന്തുടര്‍ന്നും ആരാധകര്‍ ഒപ്പം കൂടി.

Latest Stories

We use cookies to give you the best possible experience. Learn more