| Sunday, 31st May 2026, 3:11 pm

ഫൈനലില്‍ കൂടുതല്‍ മുന്‍തൂക്കം അവര്‍ക്ക്; അഭിപ്രായവുമായി വസീം ജാഫര്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ലെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വമ്പന്‍ മത്സരം നടക്കുന്നത്.

മത്സരത്തിന് മുന്നോടിയായി ഫൈനലില്‍ ആരാണ് വിജയിക്കാന്‍ സാധ്യതയുള്ളതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു. ബെംഗളൂരുവാണ് തന്റെ ഫേവറേറ്റുകളെന്നും അതില്‍ സംശയമില്ലെന്നും ജാഫര്‍ പറഞ്ഞു. എന്നാല്‍ അഹമ്മദാബാദില്‍ ഗുജറാത്തിന് കുറച്ച് മുന്‍ തൂക്കം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുയ.

‘ബെംഗളൂരുവാണ് എന്റെ ഫേവറേറ്റുകള്‍. അതില്‍ സംശയമില്ല. കാരണം അവര്‍ക്ക് ബാറ്റിങ് ഡെപ്ത്തും മികച്ച ബൗളിങ് ഓപ്ഷനുകളുമുണ്ട്. കിരീടം നേടിയ പരിചയസമ്പത്തും അവര്‍ക്കുണ്ട്. അവര്‍ ഇതേ വേദിയില്‍ ട്രോഫി നേടി, അവര്‍ക്ക് 95% ഒരേ ടീമും ഉണ്ട്, ഈ പരിചയസമ്പന്നത അവരെ തുണയ്ക്കും.

എന്നാല്‍ ഈ ഗ്രൗണ്ടില്‍ ആര്‍.സി.ബിയെ തോല്‍പ്പിച്ചതിനാല്‍ ജി.ടിയും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കും. അവര്‍ക്ക് വീണ്ടും ബെംഗളൂരുവിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാല്‍, ഇത് ഒരു വമ്പന്‍ ഫൈനല്‍ ആണ്.

മത്സരം മറ്റേതെങ്കിലും വേദിയില്‍ നടന്നിരുന്നെങ്കില്‍, ആര്‍.സി.ബി ആയിരിക്കും കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമെനായിരുന്നു, പക്ഷേ അഹമ്മദാബാദില്‍ മാര്‍ജിന്‍ അല്പം കുറയും,’ വസീം ജാഫര്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ആരുടെ കൂടെയാകും വിജയമെന്നാണ് ക്രിക്കറ്റ് പ്രേമികളും ഉറ്റുനോക്കുന്നത്. അണ്‍പ്രഡിക്റ്റബിളായ ഫൈനല്‍ പോരാട്ടത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ഹെഡ് ടു ഹെഡ് കണക്കുകള്‍ ആര്‍.സി.ബിക്ക് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്.

ഇരുവരും തമ്മില്‍ ഐ.പി.എല്ലില്‍ ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണ വിജയം സ്വന്തമാക്കിയത് ബെംഗളൂരുവായിരുന്നു. ഗുജറാത്തിന് നാല് വിജയമാണ് നേടാന്‍ സാധിച്ചത്. എന്തുതന്നെയായാലും ഇന്ന് അഹമ്മദാബാദില്‍ വമ്പന്‍ മത്സരത്തിന് തന്നെയാകും ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

Content Highlight: Wasim Jaffer says who has the upper hand in the IPL final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more