| Friday, 6th January 2017, 1:38 pm

നോട്ടുപിന്‍വലിക്കല്‍ തീരുമാനം നടപ്പിലാക്കിയത് യു.എസും മോദിസര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം: ഡിജിറ്റല്‍ പെയ്‌മെന്റിനു വളരാന്‍ ഇന്ത്യയെ ഗിനിപ്പന്നിയാക്കിയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എസ് സര്‍ക്കാറിന്റെ വികസന ഏജന്‍സിയായ യു.എസ് എയ്ഡും (USAID) ഇന്ത്യന്‍ ധനകാര്യമന്ത്രാലയവും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നാണ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍.


ന്യൂദല്‍ഹി: നോട്ടുപിന്‍വലിക്കന്‍ നടപടി അമേരിക്ക ആസൂത്രണം ചെയ്തതനുസരിച്ച് മോദി നടപ്പിലാക്കിയ പദ്ധതിയെന്ന് കണ്ടെത്തല്‍. ദ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗ്ലോബലൈസേഷന്റെ വെബ്‌സൈറ്റായ ഗ്ലോബല്‍റിസേര്‍ച്ച് ആണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്.

യു.എസ് സര്‍ക്കാറിന്റെ വികസന ഏജന്‍സിയായ യു.എസ് എയ്ഡും (USAID) ഇന്ത്യന്‍ ധനകാര്യമന്ത്രാലയവും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നാണ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പെയ്‌മെന്റിനു വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി ഡിജിറ്റല്‍ രംഗത്ത് അമേരിക്കന്‍ കുത്തക ഉറപ്പിക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തിയത്. അതിനുവേണ്ടി ഒരു പരീക്ഷണം എന്ന രീതിയിലാണ് ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.


Also Read:‘നിങ്ങള്‍ക്ക് ഇതിന് ആരാണ് അധികാരം തന്നത് ?’ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍


“യു.എസിന്റെ വിദേശ നയങ്ങളില്‍ മുന്‍ഗണന നല്‍കുന്നത് ഇന്ത്യയുമായുള്ള നയപരായ പങ്കാളിത്തത്തിനാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഈ പങ്കാളിത്തതിന്റെ ഭാഗമായി യു.എസ്.എയ്ഡ് ഇന്ത്യന്‍ ധനകാര്യമന്ത്രാലവുമായി ഒരു കരാര്‍ രൂപപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ പെയ്‌മെന്റിന് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി കറന്‍സിയുടെ ഉപയോഗം കുറയ്ക്കുകയെന്നതായിരുന്നു കരാറുകളിലൊന്ന്.” ഗ്ലോബല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആഗോളഡിജിറ്റല്‍ പ്രവാഹത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിയും വിധം അമേരിക്കയ്ക്ക് ഈ രംഗത്ത് സാങ്കേതിക മികവുണ്ട്. ആഗോളതലത്തില്‍ പണമിടപാടുകള്‍ മുഴുവന്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് കൊണ്ടുവന്നാല്‍ അമേരിക്കയ്ക്ക് അവരുടെ ആധിപത്യം കാലങ്ങളോളം നിലനിര്‍ത്താന്‍ സഹായകരമാകും. ഇതാണ് ഡിജിറ്റല്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാനുള്ള യു.എസ് താല്‍പര്യത്തിനു പിന്നിലെ ഒരു ഘടകമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ലോകത്ത് നടക്കുന്ന ധനവിനിമയങ്ങളുടേയും ഫൈനാന്‍സ് മൂലധന പ്രവാഹങ്ങളുടേയും മേലുള്ള നിയന്ത്രണം ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്തുള്ള ആധിപത്യമുപയോഗിച്ച് കൈപ്പിടിയിലാക്കാമെന്നതും യു.എസിന്റെ ഈ താല്‍പര്യത്തിനു പിന്നിലെ മറ്റൊരു കാരണമാണ്.

വലിയ തോതിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും അനുകൂലമായ സാമ്പത്തിക പ്രാദേശിക വ്യവസ്ഥയുമാണ് ഇത്തരമൊരു പരീക്ഷണത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തതിനു പിന്നില്‍. 97% പണമിടപാടുകളും ഇപ്പോഴും പണത്തിലധിഷ്ടിധവും 60% ത്തോളം ജനങ്ങളും ബാങ്കുകളിലെത്തിയിട്ടില്ലാതിരിക്കുകയും ചെയ്യുന്ന രാജ്യമാണെങ്കിലും അതിവിപുലമായ മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് യു.എസ് എയ്ഡ് ഇന്ത്യയെ ഗിനിപ്പന്നിയാക്കിയത്.

നവംബര്‍ എട്ടിന് നോട്ടുനിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒരുമാസം മുമ്പ് യു.എസ് എയ്ഡിന്റെ കാര്‍മികത്വത്തില്‍ “കാറ്റലിസ്റ്റ്” എന്ന സംരംഭം തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയില്‍ കുതിച്ചുചാട്ടത്തിനു സഹായിക്കുന്നതിനുവേണ്ടി എന്ന പേരിലാണ് ഈ സംരംഭം കൊണ്ടുവന്നത്.


Must Read:കൂട്ടബലാത്സംഗ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയുടെ ചെവികള്‍ വെട്ടിമാറ്റി: ബലാത്സംഗ ശ്രമമേ നടന്നിട്ടില്ലെന്ന് ബി.ജെ.പി എം.പി


2016 ഒക്ടോബര്‍ 14ന് യു.എസ് എയ്ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടുതലുള്ള, സാമ്പത്തിക പ്രാദേശിക വ്യവസ്ഥകള്‍ അനുകൂലമായ പ്രദേശങ്ങളില്‍ കറന്‍സി രഹിത വിനിമയം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുമെന്നാണ്.

ഇന്ത്യയിലെ യു.എസ് എയ്ഡിന്റെ ഡയറക്ടര്‍ ജൊനാഥന്‍ അടല്‍ട്ടന്‍ ഡിജിറ്റല്‍ സാമ്പത്തിക വ്യവഹാരത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ പ്രശംസിക്കുകയും ഈ മാറ്റത്തിന് കാറ്റലിസ്റ്റിന്റെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതും ഈ പത്രക്കുറിപ്പിലുണ്ട്. ഇതിനു പുറമേ ആധാര്‍ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച അലോക് ഗുപ്തയെ പ്രോജക്ട് ഡയറക്ടറായി ചുമതലപ്പെടുത്തുന്ന കാര്യവും ഈ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പത്രക്കുറിപ്പ് യു.എസ് എയ്ഡ് വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത് ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണെന്നും ഗ്ലോബല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more