| Tuesday, 22nd September 2026, 2:24 pm

അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങള്‍ക്കിഷ്ടം? ബുര്‍ഖ നിരോധനത്തില്‍ മെലോണിയോട് വാരിസ് പത്താന്‍

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ എ.ഐ.എം.ഐ.എം ദേശീയ വക്താവ് വാരിസ് പത്താന്‍ രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മെലോണിയുടെ നിര്‍ദേശത്തിനെതിരെ പത്താന്‍ സംസാരിച്ചത്.

മാന്യമായി സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നത് മെലോണിയ്ക്ക് ഇഷ്ടമല്ലെന്നും പുറത്തിറങ്ങുമ്പോള്‍ സ്ത്രീകള്‍ അടിവസ്ത്രവും ബിക്കിനിയും ധരിക്കുന്നതാണ് മെലോണിയ്ക്ക് താത്പര്യമെന്ന് പത്താന്‍ പറഞ്ഞു.

‘മെലോണിക്ക് ബുര്‍ഖയും നിഖാബും ഇഷ്ടമല്ല, അവള്‍ക്ക് ബ്രായും ബിക്കിനിയും ഇഷ്ടമായിരിക്കും. ബ്രായും പാന്റീസും ബിക്കിനിയും ധരിച്ച സ്ത്രീകളെ പരസ്യമായി അവള്‍ ഇഷ്ടപ്പെടുന്നു. ഒരു സ്ത്രീ മൂടുപടം ധരിച്ച് മാന്യമായി വസ്ത്രം ധരിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല, ഇത് തികച്ചും നാണക്കേടാണ്’, പത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു

മോദിയുമായി സൗഹൃദമുള്ളതിനാല്‍ മുസ്‌ലിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിയെക്കണ്ടാണ് മെലോണി പഠിക്കുന്നതെന്നും പത്താന്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ വാര്‍ഷിക സമ്മേളനത്തിലാമ് മെലോണി ബുര്‍ഖ നിരോധിക്കാണമെന്ന് നിര്‍ദേശിച്ചത്.

കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ സംസ്‌കാരവുമായി ഇഴുകിച്ചേരാനാണ് ഇത്തരമൊരു നിര്‍ദേശം. കുടിയേറ്റക്കാര്‍ക്ക് നിര്‍ബന്ധിത ഇറ്റാലിയന്‍ പാഠങ്ങള്‍ ഏര്‍പ്പെടുത്താനും മെലോണിയുടെ നിര്‍ദേശമുണ്ട്.

Content Highlight: Waris Pathan targets Meloni over burqa ban pitch, says she prefers if ‘women wear bras, panties outside’

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more