| Thursday, 7th May 2026, 11:06 am

ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്ക് വരുത്തിവെച്ചത് നഷ്ടം മാത്രം; ഇറാന്‍ കൂടുതല്‍ കരുത്തരായി: മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനെതിരായ ട്രംപിന്റെ ആക്രമണം അമേരിക്കയ്ക്ക് ദുരന്തം മാത്രമാണ് നേടി കൊടുത്തതെന്ന് മുന്‍ യു.എസ് നിയമജ്ഞന്‍. അമേരിക്കന്‍ ഇടപെടലുകള്‍ ഇറാനെ കൂടുതല്‍ ശക്തമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ന്യൂജേഴ്‌സി സുപ്പീരിയര്‍ കോടതി ജഡ്ജിയും സിന്‍ഡിക്കേറ്റഡ് കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ജഡ്ജി ആന്‍ഡ്രൂ നപ്പോലിറ്റാനോയുടെതാണ് പരാമര്‍ശം.

‘യുദ്ധം കൊണ്ട് അമേരിക്കയ്ക്ക് തന്ത്രപരമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ ആഭ്യന്തരം പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും യൂറോപ്യന്‍ സഖ്യകക്ഷികളെ അകറ്റുകയും ഇറാനെ ശക്തമായ പട്ടികയിലേക്ക് ഉയര്‍ത്തുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ അന്താരാഷ്ട്ര വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വില കുത്തനെ കൂടിയെന്നും ആന്‍ഡ്രൂ കൂട്ടിച്ചേര്‍ത്തു.

ഈ യുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിനും നിരപരാധികളായ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിനും മാത്രമേ സഹായിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈനിക നീക്കങ്ങളെ നേരിടുന്നതില്‍ അമേരിക്കന്‍ തന്ത്രങ്ങള്‍ പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം തുടങ്ങാന്‍ എളുപ്പമാണെങ്കിലും അത് അവസാനിപ്പിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അസാധ്യമായി മാറിയിരിക്കുകയാണെന്നും ട്രംപിന്റെ ഇസ്രഈലിനോടുള്ള വിധേയത്വത്തില്‍ നിന്നുമാണ് ഈ യുദ്ധം ഉണ്ടായതെന്നും ആന്‍ഡ്രൂ പറഞ്ഞു. പ്രസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: War against Iran has only caused losses for the US; Iran has become stronger: Former US diplomat

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more