കൊച്ചി: മുനമ്പം കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി വഖഫ് സംരക്ഷണ വേദി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്.
ട്രൈബ്യുണലിൽ കേസ് നിലനിൽക്കെ ഹൈകോടതിക്ക് ഉത്തരവിറക്കാനാകില്ലെന്നാണ് വഖഫിന്റെ വാദം.
കേരള വഖഫ് സംരക്ഷണവേദിയും പി.എം അബ്ദുൽ സലാം എന്നിവർ ചേർന്നാണ് അപ്പീൽ നൽകിയത്.
സംസ്ഥാന സർക്കാരിനെയും കേരള വഖഫ് ബോർഡിനെയും എതിർ കക്ഷികളാക്കികൊണ്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്.
അഭിഭാഷകൻ അബ്ദുല്ല നസീഹാണ് കേരള വഖഫ് സംരക്ഷണ സമിതിക്ക് വേണ്ടി സുപ്രീം കോടതി ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
മുനമ്പം വിഷയത്തിൽ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ച് , കമ്മീഷൻ്റെ പ്രവർത്തനങ്ങളെ തടഞ്ഞിരുന്നു.
സർക്കാർ അപ്പീൽ നൽകിയതോടെ മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലന്ന സുപ്രധാനമായ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.കമ്മീഷന് പ്രവർത്തനം തുടരാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
Content Highlight: Waqf Protection Forum appeals to Supreme Court in Munambam case