തിരുവനന്തപുരം: വഖഫ് വിശദീകരണ യോഗവുമായി മുസ്‌ലിം ലീഗ് മുന്നോട്ട് പോവുകയും, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്താല്‍ വഖഫ് ബോര്‍ഡിന് അതിന്റെ നിലപാടുകള്‍ വ്യക്തമാക്കേണ്ടി വരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസ.
കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ ആരൊക്കെയാണ് കൊള്ളയടിച്ചത് എന്നതിന്റെ കണക്കുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ 400 ഏക്കര്‍ ഭൂമി വിറ്റഴിച്ചത് ആരാണെന്ന് കെ.എസ് ഹംസ ചോദിച്ചു. അത് ചെയ്തത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകളാണന്നും അവിടെ താമസിക്കുന്ന പാവപ്പെട്ട മനുഷ്യരല്ല കൊള്ളക്ക് ഉത്തരവാദികള്‍, ഭൂമി വിറ്റവരാണെന്നും അദ്ദേഹം പറഞ്ഞു.
600 ഏക്കറിലേറെ വഖഫ് ഭൂമിയുണ്ടായിരുന്ന തളിപ്പറമ്പില്‍ ഇപ്പോള്‍ 40-50 ഏക്കര്‍ മാത്രമാണുള്ളതെന്നും ഒമ്പത് കോടിയുടെ വഖഫ് സ്വത്ത് കൊള്ളയടിച്ച കേസിലെ പ്രതിയാണ് വഖഫ് വിശദീകരണയോഗത്തിന്റെ സംഘാടകരിലൊരാളായ മുസ്‌ലിം ലീഗ് നേതാവെന്നും മറ്റൊരു സംഘാടകന്‍ അതിലും വലിയ കൊള്ള നടത്തിയ കേസിലെ പ്രതിയാണെന്നും കെ.എസ് ഹംസ ആരോപിച്ചു.
Content Highlight: Waqf board chairman K.S Hamza warns that if Muslim League go ahead with clarification meeting, he will publish the list of people who looted the Waqf properties.