| Monday, 7th April 2025, 2:45 pm

പൊറോട്ടയും ബീഫും വേണം; അയല്‍വാസിയുടെ ടെറസില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; എത്തിച്ച് നല്‍കി പൊലീസും ഫയര്‍ ഫോഴ്‌സും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ ഗോഡ്: കഴിക്കാന്‍ പൊറോട്ടയും ബീഫും വേണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ ഭീഷണി.

കാസര്‍ഗോഡ് നീലേശ്വരം കിനാനൂര്‍-കരിന്തളം ഉമ്മച്ചിപ്പള്ളം സ്വദേശിയായ ശ്രീധരനാണ് ബീഫും പൊറോട്ടയും കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.

യുവാവിന്റെ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിന് മുകളില്‍ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യ ഭീഷണി.

ഒടുവില്‍ നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പൊറോട്ടയും ബീഫും വാങ്ങി നല്‍കിയാണ് യുവാവിനെ താഴെയെത്തിച്ചത്.

Content Highlight: Wanted porotta and beef; Young man threatened to commit suicide by climbing onto neighbor’s terrace; Police and fire force delivered it

We use cookies to give you the best possible experience. Learn more