| Friday, 27th January 2012, 1:16 pm

കൊലവെറി നിഴലില്‍ ഒതുങ്ങാന്‍ താല്‍പര്യമില്ല: അനിരുദ്ധ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

21 വയസേ ആയിട്ടുള്ളൂ. കക്ഷി ഇപ്പോള്‍ ഇന്ത്യയില്‍ സ്റ്റാറായി. ആള് മറ്റാരുമല്ല. യൂട്യൂബില്‍ 30 ദശലക്ഷത്തിലധികം ഹിറ്റ് കിട്ടിയ കൊലവെറിയെന്ന ആദ്യഗാനത്തിലൂടെ ശ്രദ്ധ നേടിയ അനിരുദ്ധ് രവിചന്ദറിന്റെ കാര്യമാണ് പറയുന്നത്.

സൂപ്പര്‍ഹിറ്റായ കൊലവെറിയുടെ നിഴലില്‍ ഒതുങ്ങി നില്‍ക്കാന്‍ അനിരുദ്ധിന് താല്‍പര്യമില്ല. ” കൊലവെറി കഴിഞ്ഞുപോയി. പുതിയ പ്രൊജക്ടുകളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഞാന്‍” അനിരുദ്ധ് പറഞ്ഞു.

കൊലവെറിയുടെ വിജയത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ ആ ഗാനം നല്‍കിയ പ്രശസ്തിയുടെ നിഴലില്‍ നിന്നും പുറത്തുവരേണ്ട ആവശ്യകത തിരിച്ചറിയുന്നുണ്ടെന്നും അനിരുദ്ധ് പറഞ്ഞു.

”  ഞാനിപ്പോഴും യങ്ങാണ്. നല്ല സംഗീതം ചെയ്യാന്‍ ഇനിയും സമയമുണ്ട്” അദ്ദേഹം വ്യക്തമാക്കി.

തമിഴ് ചിത്രം ത്രിയുടെ സംഗീത സംവിധാനം നിര്‍വഹിച്ച അനിരുദ്ധ്  ബിരുദപഠനം പൂര്‍ത്തിയാക്കി ഇറങ്ങിയതേയുള്ളൂ. എല്ലാ സമയവും സംഗീതമാണ് മനസില്‍. താന്‍ ചെയ്യുന്ന ഓരോ ഗാനങ്ങളും വ്യത്യസ്തമായിരിക്കണമെന്ന നിര്‍ബന്ധവുമുണ്ട്.

” ത്രിയിലെ എല്ലാ ഗാനങ്ങളും  തീര്‍ത്തും വ്യത്യസ്തമാണ്. ലോകത്തില്‍ പല സംഗീത രീതികളുണ്ട്. അതെല്ലാം ഏറെ ഹൃദ്യമാണ്. അതൊക്കെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. എന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ഈ സ്റ്റൈലുകള്‍ കൊണ്ടുവരാനാണ് തീരുമാനം.” അനിരുദ്ധ് വ്യക്തമാക്കി.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more