പാലക്കാട്: ലോ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി നാൾ വ്യത്യസ്ത കോഴ്സുകളുമായി നെഹ്റു അക്കാമദി ഓഫ് ലോ. നിയമവിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ നെഹ്റു അക്കാദമി ഓഫ് ലോ (എൻ.എ.എൽ) പാലക്കാട് ലക്കിടിയിൽ 2015 മുതൽ പ്രവർത്തിക്കുന്നുണ്ട്.
മികച്ച ഫാക്കൽറ്റി, നിയമരംഗത്തെ പ്രൊഫണഷലുകളുമായുള്ള പങ്കാളിത്തം, വൈഫൈ സൗകര്യത്തോട് കൂടിയുള്ള ആധുനിക ക്ലാസ് മുറികൾ, സുസജ്ജമായ മൂട്ട് കോർട്ട് ഹാൾ, പൂർണമായും ഓട്ടോമേറ്റ് ചെയ്‌ത് ഡിജിറ്റൽ ലൈബ്രറി, സൗജന്യ നിയമ സഹായ ക്ലിനിക്ക് എന്നിങ്ങനെ നെഹ്റു അക്കാദമി ഓഫ് ലോയെ ആകർഷകമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
1,584 ടൈറ്റിലുകളിലെ 5,333 വോളിയങ്ങൾ, 468 റഫറൻസ് പുസ്തകങ്ങൾ, 21 പ്രിൻ്റ് ജേർണലുകൾ, 1,385 ജേർണലുകളുടെ പഴയ പതിപ്പുകൾ എന്നിവ അടങ്ങിയ വിശാലമായ ലൈബ്രറിയാണ് നെഹ്റു അക്കാമദി ഓഫ് ലോയിൽ ഉള്ളത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള നെഹ്റു അക്കാദമി ഓഫ് ലോയുടെ അക്കാദമിക മികവിന്റെ തെളിവാണ് പല വർഷങ്ങളിൽ ഇവിടുത്തെ വിദ്യാർഥികൾ കരസ്ഥമാക്കിയ സർവകലാശാല റാങ്കുകളുടെ റെക്കോർഡ്.
സഹ്ല ഫർസാന സി. കെ. (ഒന്നാം റാങ്ക്, 2015- 20 ബാച്ച്), ശിൽപ ആർ. (മൂന്നാം റാങ്ക്, 2015- 20 ബാച്ച്), ശ്രീലക്ഷ്‌മി വി. വാര്യർ (മൂന്നാം റാങ്ക്, 2017 22 ബാച്ച്), ദൃശ്യ എം. (മൂന്നാം റാങ്ക്, 2018 ബാച്ച്, മേഘ്ന ആർ. ഗുപ്ത (രണ്ടാം റാങ്ക്, 2019 2024 ബാച്ച്) എന്നിവർ ബി.ബി.എ എൽ.എൽ..ബി ഓണേഴ്സിലെ റാങ്ക് ജേതാക്കളാണ്. എൽ.എൽ.ബിയിൽ റാങ്ക് നേടിയത് പൗർണമി എസ്. (ഒന്നാം റാങ്ക്, 2019 22 ബാച്ച്), രശ്മി കെ.കെ. (രണ്ടാം റാങ്ക്, 2016 19 ബാച്ച്) എന്നിവരാണ്.
നെഹ്റു അക്കാമദി ഓഫ് ലോ നൽകുന്ന കോഴ്സുകൾ
ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ്)
ബിസിനിസ് അഡ്‌മിനിസ്ട്രേഷനും നിയമവും ചേർന്ന ഈ കോഴ്സിൽ കരാറുകളെ സംബന്ധിച്ച നിയമം, ഭരണഘടന നിയമം, ക്രിമിനൽ നിയമം, കോർപ്പറേറ്റ് നിയമം, രാജ്യാന്തര നിയമം, ബിസിനസ് കമ്മ്യൂണിക്കേഷൻ, അക്കൗണ്ടിങ്, മാർക്കറ്റിങ്, ഫിനാൻസ്, മനുഷ്യ വിഭവശേഷി മാനേജ്‌മെൻറ് എന്നിവ പഠിപ്പിക്കുന്നു.
ബി.കോം എൽ.എൽ.ബി (ഓണേഴ്സ്)
നിയമ വിദ്യാഭ്യാസവും വാണിജ്യ വിഷയങ്ങളും ചേർന്നതാണ് ഈ കോഴ്സ്. കരാറുകളെക്കുറിച്ചുള്ള നിയമം, ബിസിനസ് നിയമം, ടാക്സേഷൻ നിയമം, ഫിനാൻഷ്യൽ അക്കൗണ്ടിങ്, കോസ്റ്റ് അക്കൗണ്ടിങ്, ഇക്കണോമിക്സ്, ബിസിനസ് കമ്മ്യൂണിക്കേഷൻ, കോർപ്പറേറ്റ് നിയമം, വാണിജ്യ ഇടപാടുകൾ എന്നിവ ഉൾപ്പെടുന്നു.
എൽ.എൽ.ബി
ഭരണഘടന നിയമം, ക്രിമിനൽ നിയമം, കരാർ നിയമം, വസ്തു നിയമം, അഡ്മിനിസ്ട്രേറ്റീവ് നിയമം, രാജ്യാന്തര നിയമം, നിയമ ഗവേഷണം, എഴുത്ത് എന്നിവ ഈ ഡിഗ്രി കോഴ്‌സിൽ ഉൾപെടുന്നു
എൽ.എൽ.എം (ക്രിമിനൽ ലോ ആൻഡ് കോൺസ്‌റ്റിറ്റ്യൂഷണൽ ലോ – ഡ്യുവൽ സ്പെഷ്യലൈസേഷൻ)
ക്രിമിനൽ സൈക്കോളജി, ഫോറൻസിക് സയൻസ്, ക്രിമിനൽ നടപടിക്രമങ്ങൾ, ക്രിമിനൽ ജസ്റ്റിസ്, പിനോളജി & വിക്റ്റിമോളജി, ലോ ആൻഡ് എത്തിക്സ്, നിയമ ഗവേഷണം, ഐ.പി.സി, സി.ആർ.പി.സി, നാർക്കോട്ടിക്സ്, ജുവനൈൽ ജസ്റ്റിസ്, ഭരണഘടനാവാദം: ബഹുസ്വരതയും ഫെഡറലിസവും, മനുഷ്യാവകാശങ്ങൾ, ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ ലോ- പുതിയ വെല്ലുവിളികൾ, ജുഡീഷ്യൽ പ്രോസസ്, ഇന്ത്യയിലെ നിയമവും സാമൂഹിക പരിവർത്തനവും, മാസ് മീഡിയ ലോ, ദേശീയ സുരക്ഷ, പബ്ലിക് ഓർഡർ, റൂൾ ഓഫ് ലോ & റിസർച്ച് മെതേഡ് എന്നീ മേഖലകൾ ഉൾക്കൊള്ളുന്നതാണ് എൽ.എൽ.എം കോഴ്സ്.
ഇവ കൂടാതെ വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം ഉയർത്താനും മറ്റുമായി എൻ.എ.എൽ സ്മാർട്ട്, നാൽസോ എന്നീ രണ്ട് സമിതികളും നെഹ്റു അക്കാമദി ഓഫ് ലോയിൽ ഉണ്ട്.
എൻ.എ.എൽ സ്മാർട്ട്
എല്ലാ അർഥത്തിലും നെഹ്റു അക്കാദമി ഓഫ് ലോയെ സ്മാർട്ട് ആക്കുന്നതിനുള്ള അധ്യാപക വിദ്യാർഥി സംരംഭമാണ് എൻ.എ.എൽ സ്മാർട്ട്. വിദ്യാർഥികളെയും സ്ഥാപനത്തെയും കൂടുതൽ ലക്ഷോന്മുഖമാക്കുകയാണ് ഈ സംരംഭത്തിൻ്റെ ഉദ്ദേശം. വ്യക്തതയുള്ളതും അളക്കാവുന്നതും സാധ്യവും നീതിയുക്തവും ഉത്തരവാദിത്തപൂർണവും സമയബന്ധിതവുമായ ലക്ഷ്യങ്ങൾ കുറിക്കാനും അവ കയ്യെത്തിപ്പിടിക്കാനും നേതൃത്വശേഷി വികസിപ്പിക്കാനും എൻ.എ.എൽ സ്മാർട്ട് വിദ്യാർഥികളെയും സ്ഥാപനത്തെയും സഹായിക്കുന്നു. 2021ൽ ആരംഭിച്ച ഈ സംരംഭം നിരവധി ഉപഫോറങ്ങളുമായി ഒരു സംഘടനയുടെ സ്വഭാവ സവിശേഷതകൾ കൈവരിച്ചിരിക്കുന്നു.
നാൽസോ
ലീഗൽ, പാരലീഗൽ സേവനങ്ങൾ നൽകാനായി വിദ്യാർഥികൾ ആരംഭിച്ചിരിക്കുന്ന സമിതിയാണ് നെഹ്റു അക്കാദമി ലീഗൽ സർവീസസ് ഓർഗനൈസേഷൻ (നാൽസോ). നിയമസഹായം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകാനും അവർക്കിടയിൽ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും നാൽസോ പ്രവർത്തിക്കുന്നു. നിയമ വിദ്യാർഥികൾക്ക് പ്രായോഗികവും പ്രഫഷണലുമായ പരിശീലനത്തിനുള്ള വേദിയായും നാൽസോ മാറുന്നു.
തൊഴിൽ സാധ്യതകൾ
നിയമ പഠനം പൂർത്തിയാക്കിയവർക്ക് വക്കീലന്മാർ, നിയമ ഉപദേഷ്ടാക്കൾ, നിയമ ഉദ്യോഗസ്ഥർ എന്നീ നിലകളിൽ കോടതികൾ, നിയമ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് നിയമ വകുപ്പുകൾ, ഗവൺമെന്റ്റ് ഏജൻസികൾ, എൻജിഒകൾ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യാം. അക്കാദമിക, ഗവേഷണ മേഖലകളിലും ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ സാധ്യതയുണ്ട്.
ബി.കോം എൽ.എൽ.ബി കഴിഞ്ഞവർക്ക് കോർപ്പറേറ്റ് നിയമം, ടാക്സേഷൻ നിയമം, ബാങ്കിങ്, ധനകാര്യ വാണിജ്യ വ്യവഹാരങ്ങൾ, ബൗദ്ധിക സ്വത്തവകാശ നിയമം തുടങ്ങിയ മേഖലകളിലും നിയമ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് നിയമ വകുപ്പുകൾ, അക്കൗണ്ടിങ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവയിലും ജോലി ചെയ്യാം. ടാക്സ് കൺസൾട്ടൻ്റ്, ഫിനാൻഷ്യൽ ലീഗൽ അഡ്വൈസർ, റെഗുലേറ്ററി അഫയേഴ്സ് സ്പെഷ്യലിസ്റ്റ്, ബിസിനസ് വക്കീൽ തുടങ്ങിയ റോളുകളിലും പ്രവർത്തിക്കാം.
Content Highlight: want to learn law? Nehru Academy of Law offers four different courses