| Friday, 3rd October 2014, 3:08 pm

സുനന്ദ പുഷ്‌കറിന്റെ മരണം; അന്വേഷിക്കാന്‍ പ്രത്യേക സംഘം വേണമെന്ന് സുബ്രമണ്യം സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി കോടതിയെ സമീപിക്കും. നവംബര്‍ 15നുള്ളില്‍ ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മരണത്തെക്കുറിച്ച് ദുരൂഹത നിലനില്‍ക്കുന്ന ആന്തരികാവയവ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായും വിഷം കുത്തിവച്ചാണ് മരണം എന്നതിനാല്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കമുള്ള രേഖകളും മറ്റ് തെളിവുകളും ഉള്‍പ്പെടുത്തിയാണ് ഹരജി തയ്യാറാക്കിയിരിക്കുന്നതെന്നും ദല്‍ഹി പോലീസിന്റെ പക്കലുള്ള വീഡിയോ കോടതി കാണണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുബ്രമണ്യം സ്വാമി വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ സി.ബി.ഐയിലെയും റോയിലെയും ഐ.ബിയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more