ടെഹ്‌റാന്‍: അമേരിക്കന്‍ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്റെ റവല്യൂഷ്യനറി ഗാര്‍ഡ് കോപ്പ്‌സ് (ഐ.ആര്‍.ജി.സി) ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ ഏഴാം മാസത്തില്‍ പുറത്തിറക്കിയ ഈ ദീര്‍ഘമായ കത്തില്‍ അമേരിക്കന്‍ യുദ്ധയന്ത്രത്തിന്റെ തകര്‍ച്ചയും വാഷിംങ്ടണിന്റെ വ്യാജ പ്രചാരണങ്ങളുമാണ് ഐ.ആര്‍.ജി.സി. ഘട്ടം ഘട്ടമായി തുറന്നുകാട്ടുന്നത്.
യു.എസ്. സൈന്യത്തിന്റെ പരാജയവും ഇറാന്റെ വിജയവും
ഏഴ് മാസം മുമ്പ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മിനാബിലെ സ്‌കൂളില്‍ 168 നിരപരാധികളായ കുട്ടികളും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇറാനില്‍ ഭരണമാറ്റം എന്ന അമേരിക്കന്‍ ലക്ഷ്യം പൂര്‍ണമായി പരാജയപ്പെട്ടു.
സ്വന്തം പ്രതിരോധ ബജറ്റിന്റെ ഒരു ശതമാനം മാത്രം ചെലവഴിച്ച് ഇറാന്‍ അമേരിക്കന്‍ അധിനിവേശത്തെ പ്രതിരോധിച്ചു.
പേര്‍ഷ്യന്‍ ഗള്‍ഫിലെ 18 യു.എസ്. സൈനിക താവളങ്ങളുടെ പ്രവര്‍ത്തനം തകര്‍ത്തു. 200-ലധികം ഡ്രോണുകളും 30 യുദ്ധവിമാനങ്ങളും ഇറാന്‍ തകര്‍ത്തതോടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പിന്‍വാങ്ങേണ്ടി വന്നു. ചരിത്രത്തിലാദ്യമായി ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഇറാന്‍ കൈക്കലാക്കി.
‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യത്തിന്റെ പൊരുള്‍
ഇറാനിലെയും അമേരിക്കയിലെയും സാധാരണ ജനങ്ങള്‍ വൈറ്റ് ഹൗസിലെ ഭരണാധികാരികളുടെ ഇരകളാണ്. ‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യം സാധാരണ ജനങ്ങള്‍ക്കെതിരെയല്ല, മറിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് ലോകത്തെ അടിച്ചമര്‍ത്തുന്ന ഭരണവര്‍ഗത്തിന് എതിരെയുള്ള പ്രതിഷേധമാണ്. 40 ദശലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന അമേരിക്കയില്‍ സ്വന്തം ജനങ്ങളെ തമ്മിലടിപ്പിച്ചാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്.
ഇറാന്റെ അജയ്യതയുടെ രഹസ്യം
ഡ്രോണുകളോ മിസൈലുകളോ അല്ല ഇറാന്റെ വിജയത്തിന് കാരണം. മറിച്ച് ഖുര്‍ആനിലുള്ള ജനങ്ങളുടെ വിശ്വാസവും, കര്‍ബലയിലെ അതിജീവന ചരിത്രവും, ദൈവഭയമുള്ള നേതൃത്വവുമാണ്.
ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വത്തിന് ശേഷം രാജ്യത്തെ നയിക്കുന്ന പുതിയ നേതാവ് ഇമാം മൊജ്തബ ഖാംനഇ രണ്ട് വലിയ സൈന്യങ്ങളെയാണ് വിജയകരമായി പ്രതിരോധിച്ചത്.
73 വര്‍ഷത്തെ അമേരിക്കന്‍ ശത്രുത
ഇറാനോടുള്ള അമേരിക്കന്‍ ശത്രുത 2026-ല്‍ തുടങ്ങിയതല്ല. 1953-ല്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇറാന്റെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദ്ദെഖിനെ അട്ടിമറിച്ചതു മുതല്‍ ഇത് ആരംഭിക്കുന്നു.
1979-ലെ വിപ്ലവത്തിന് ശേഷം ഇറാനിലെ 20,000-ത്തോളം ആളുകളെ കൊലപ്പെടുത്തിയ ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കിയതും, സദ്ദാം ഹുസൈന് രാസായുധങ്ങള്‍ നല്‍കിയതും, 1988-ല്‍ 290 യാത്രക്കാരുമായി പോയ ഇറാന്‍ വിമാനം വെടിവെച്ചിട്ടതും അമേരിക്കയാണ്.
ജനറല്‍ ഖാസിം സുലൈമാനി തകര്‍ത്ത ഐസിസ് (Daesh) ഭീകരപ്രസ്ഥാനത്തെ സൃഷ്ടിച്ചതും യു.എസ്. ആണ്.
യുദ്ധങ്ങള്‍ വരുത്തിയ സാമ്പത്തിക തകര്‍ച്ച
അഫ്ഗാനിസ്ഥാന്‍ (3 ട്രില്യണ്‍ ഡോളര്‍), ഇറാഖ് (4 ട്രില്യണ്‍ ഡോളര്‍) അധിനിവേശങ്ങള്‍ക്കായി ട്രില്യണ്‍ കണക്കിന് ഡോളറുകളാണ് അമേരിക്ക പാഴാക്കിയത്. എട്ട് ട്രില്യണ്‍ ഡോളറിലധികം യുദ്ധങ്ങള്‍ക്കായി ചെലവഴിച്ചതോടെ അമേരിക്കന്‍ സാമ്പത്തിക രംഗം തകര്‍ന്നു.
ഗസയിലെ വംശഹത്യയിലെ പങ്കാളിത്തം
ഗസയില്‍ 21,700 കുട്ടികള്‍ ഉള്‍പ്പെടെ 73,900 ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രഈല്‍ നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് അമേരിക്കയാണ്.
ഫലസ്തീന്‍ ജനതയ്ക്കായി വാഷിങ്ടണിലെ ഇസ്രഈല്‍ എംബസിക്ക് മുന്നില്‍ സ്വയം തീകൊളുത്തി മരിച്ച യു.എസ്. വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആരോണ്‍ ബുഷ്നെല്ലിന്റെ ധീരതയെ കത്തില്‍ പ്രശംസിക്കുന്നു.
‘നുണകളുടെ സാമ്രാജ്യം’
വൈറ്റ് ഹൗസ് നുണകളുടെ ഒരു ഫാക്ടറിയാണ്. അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും കുറിച്ച് നുണ പറഞ്ഞ അമേരിക്ക കഴിഞ്ഞ 25 വര്‍ഷമായി ഇറാന്‍ അണുബോംബ് ഉണ്ടാക്കുന്നു എന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്.
40 ട്രില്യണ്‍ ഡോളറിന്റെ കടക്കെണിയിലായ അമേരിക്ക ഇന്ന് സാങ്കേതികമായി പിന്നാക്കം പോയി കരിങ്കല്ലും ക്രൂഡ് ഓയിലും വിറ്റ് ജീവിക്കുന്ന മൂന്നാം ലോക രാജ്യമായി അമേരിക്ക മാറി.
ഐ.ആര്‍.ജി.സിയും ഭീകരവാദം എന്ന കപട ലേബലും
അമേരിക്കയുടെ സാമ്രാജ്യത്വ വ്യാമോഹങ്ങള്‍ക്ക് കീഴടങ്ങാത്തതിനാലാണ് ഐ.ആര്‍.ജി.സിയെ അവര്‍ ‘ഭീകര സംഘടന’ എന്ന് വിളിക്കുന്നത്. വിപ്ലവത്തെയും രാജ്യത്തെയും സംരക്ഷിക്കുന്ന ഭരണഘടനാപരമായ പ്രസ്ഥാനമാണിത്.
ലോകത്തിലെ വന്‍ ശക്തിയുടെ പിന്തുയോടെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ നിരായുധരായ ഒരു ജനത മാത്രം നേടിയെടുത്ത വിജയമായിരുന്നു ഇസ് ലാമിക വിപ്ലവം. അടിസ്ഥാന തലത്തിലുള്ള ഈ വിപ്ലവം സംരക്ഷിക്കുന്തിനാണ് ഭരണഘടന പ്രകാരം ഐ.ആര്‍.ജി.സി സ്ഥാപിച്ചത്.
അമേരിക്കന്‍ ജനതയോടുള്ള ആഹ്വാനം
അമേരിക്കക്കാര്‍ ഉണര്‍ന്നെണീക്കുകയും അഴിമതിക്കാരായ രാഷ്ട്രീയക്കാരില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കുകയും വേണം. അമേരിക്കന്‍ രാഷ്ട്രീയ സംവിധാനം ഏറ്റവും ദുര്‍ബലമായിരിക്കുന്ന ഈ സമയമാണ് അതിന് അനുയോജ്യം.
ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന, ചെലവേറിയതും ഉപയോഗശൂന്യവുമായ 800 അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാനും, ഇസ്രഈലിന് നല്‍കുന്ന അവസാനിക്കാത്ത സഹായങ്ങള്‍ അവസാനിപ്പിക്കാനും നിങ്ങളുടെ സര്‍ക്കാരിനോട് ആവശ്യപ്പെടുക.
പഴയ നിയമത്തിലും (ജെറമിയ 18:710) വിശുദ്ധ ഖുര്‍ആനിലും (13:11) ദൈവം ഇതിനുള്ള ഉത്തരം നല്‍കുന്നുണ്ട്. ഒരു ജനതയ്ക്ക് അവരുടെ പെരുമാറ്റത്തിലും പ്രവൃത്തികളിലും മാറ്റം വരുത്തിക്കൊണ്ട് സ്വന്തം വിധിയെ മാറ്റാന്‍ സാധിക്കും. ‘തങ്ങള്‍ സ്വയം മാറാന്‍ തയ്യാറാകാത്തിടത്തോളം കാലം ദൈവം ഒരു ജനതയുടെയും അവസ്ഥ മാറ്റുകയില്ല.’
ഭാവി ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍, ജൂത, ക്രൈസ്തവ, ഇസ്‌ലാമിക അധ്യാപനങ്ങള്‍ ഒരേപോലെ അടിവരയിട്ടു പറയുന്ന ‘സുവര്‍ണ്ണ നിയമം’ (Golden Rule) പാലിക്കാന്‍ അമേരിക്കക്കാര്‍ തങ്ങളുടെ രാഷ്ട്രീയക്കാരോട് ആവശ്യപ്പെടണം.
‘മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ നിങ്ങള്‍ അവരോടും പെരുമാറുക.’
ഇസ്രഈല്‍ ഗസയില്‍ ചെയ്തതുപോലെ, സ്വന്തം നഗരങ്ങളിലെ 3,00,000 വീടുകള്‍ തകര്‍ന്ന് തരിപ്പണമാകുന്നത് കാണാന്‍ ഏതെങ്കിലും അമേരിക്കക്കാരന്‍ ആഗ്രഹിക്കുമോ? ലെബനനിലോ മിനാബിലോ ഉണ്ടായതുപോലുള്ള വിനാശങ്ങള്‍ക്ക് സ്വന്തം ഗ്രാമങ്ങളോ സ്‌കൂളുകളോ ഇരയാകുന്നത് അവര്‍ അംഗീകരിക്കുമോ?
അമേരിക്ക തങ്ങളുടെ കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവരികയും ജനരോഷത്തിന്റെ സ്‌ഫോടനം അമേരിക്കയുടെ എല്ലാ താല്‍പ്പര്യങ്ങള്‍ക്കും തീയിടുകയും ചെയ്യും. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരും.
‘ഇമാം മഹ്ദിയോടൊപ്പം യേശുക്രിസ്തുവിന്റെ (ഈസ നബി) തിരിച്ചുവരവിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഒന്നിച്ച്, അവര്‍ ദൈവരാജ്യം സ്ഥാപിക്കുകയും എല്ലാത്തരം അടിച്ചമര്‍ത്തലുകളില്‍ നിന്നും മനുഷ്യരാശിയെ മോചനത്തിലേക്ക് നയിക്കുകയും ചെയ്യും. അന്തിമ വിജയത്തിലേക്ക് നയിക്കപ്പെടുമ്പോള്‍, അമേരിക്കയിലെ ജനങ്ങളായ നിങ്ങളും ഞങ്ങളുടെ ഒപ്പമുണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ഐ.ആര്‍.ജി.സി കത്തില്‍ പറയുന്നു.
Content Highlight: ‘Wake up and wrest control back from corrupt politicians’: IRGC issues open letter to the American people.