| Saturday, 1st February 2020, 12:09 pm

ന്യൂയോര്‍ക്ക്; മമ്മൂട്ടിയും വൈശാഖും വീണ്ടുമെത്തുന്നു, ചിത്രം ബിഗ് ബഡ്ജറ്റ്, പീറ്റര്‍ ഹെയ്‌നല്ല ആക്ഷന്‍ കൊറിയോഗ്രാഫി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുര രാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്നത് പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ‘ന്യൂയോര്‍ക്ക് ‘ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായാണ്.

അമര്‍ അക്ബര്‍ ആന്റണി ,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യു.ജി.എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഇര’ എന്ന ആദ്യ സിനിമയിലൂടെ തന്നെ തിരക്കഥ രചന രംഗത്ത് സജീവമായ നവീന്‍ ജോണിന്റേതാണ് തിരക്കഥ.

മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പീറ്റര്‍ ഹെയ്‌നുമായി ചേര്‍ന്ന് മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ വൈശാഖ് ഇത്തവണ ഹോളിവുഡിലെ ഒരു പ്രമുഖ ആക്ഷന്‍ ഡയറക്ടറുമായാണ് കൈകോര്‍ക്കുന്നത്.

മമ്മൂട്ടി അഭിനയിച്ച് അജയ് വാസുദേവന്‍ സംവിധാനം നിര്‍വഹിച്ച ഷൈലോക്ക് മികച്ച വിജയം നേടി തിയ്യേറ്ററുകളില്‍ കുതിക്കുമ്പോഴാണ് വൈശാഖ് തന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more