| Wednesday, 18th November 2015, 6:04 pm

ചുംബന സമര നേതാവ് പെണ്‍വാണിഭത്തിന് പിടിയില്‍ എന്ന് വെണ്ടയ്ക്ക നിരത്തുന്ന മാധ്യമങ്ങളോടും മറ്റുള്ളവരോടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചുംബന സമരം പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴില്‍ അല്ലാതെ സ്വതന്ത്ര രാഷ്ട്രീയം, അതും ലിംഗ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. പ്രത്യേകിച്ച് നായകര്‍ ഇല്ലാതെ തന്നെ മുന്നോട്ടു നീങ്ങിയ ഒന്നാണ് അത്. കൊച്ചിയില്‍ നടന്ന അതേ ദിവസം തന്നെ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിലും ചുംബന സമരം നടത്തിയിരുന്നു. അതിന്റെ ഒരു അമരക്കാരില്‍ ഒരാള്‍ ആണ് ഈയുള്ളവള്‍.



“ചുംബന സമര നേതാവ് പെണ്‍ വാണിഭത്തിനു പിടിയില്‍” എന്ന് വെണ്ടയ്ക്ക നിരത്തുന്ന മാധ്യമങ്ങളോടും അതിന്റെ കീഴില്‍ പോയി സമരത്തില്‍ പങ്കു ചേര്‍ന്ന എല്ലാവരെയും വാണിഭക്കാര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന ഭൂരിപക്ഷത്തിനോടും ഒരു കാര്യം കൂടി പറയുന്നു നേതാവ് ഉണ്ടാവാനും മറ്റുള്ളവരെ അണികള്‍ ആക്കാനും ഒക്കെ ഇതൊരു രാഷ്ട്രീയ പാര്‍ട്ടി അല്ല. ചുംബന സമരത്തിന്റെ ആശയം വച്ച് ആരും രാഹുലിനെ ന്യായീകരിക്കുന്നുമില്ല, അതുപോലെ തന്നെ രാഹുലിന്റെ പ്രശ്‌നങ്ങള്‍ ചുംബന സമരത്തെ ബാധിക്കുകയുമില്ല. പിന്നെ പോലീസ് ഭാഷ്യം അപ്പടി വിഴുങ്ങാന്‍ ഒട്ടു തയാറുമല്ല.


|ഒപ്പീനിയന്‍ :വൈഖരി ആര്യാട്ട്|

ചുംബന സമരം പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴില്‍ അല്ലാതെ സ്വതന്ത്ര രാഷ്ട്രീയം, അതും ലിംഗ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. പ്രത്യേകിച്ച് നായകര്‍ ഇല്ലാതെ തന്നെ മുന്നോട്ടു നീങ്ങിയ ഒന്നാണ് അത്. കൊച്ചിയില്‍ നടന്ന അതേ ദിവസം തന്നെ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിലും ചുംബന സമരം നടത്തിയിരുന്നു. അതിന്റെ ഒരു അമരക്കാരില്‍ ഒരാള്‍ ആണ് ഈയുള്ളവള്‍.

രാഹുല്‍ പശുപാലനോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടോ ഒന്നുമല്ല ഞങ്ങള്‍ ഇവിടെ അത് ചെയ്തത്. അതിലെ ആശയത്തില്‍ അത് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തില്‍ താത്പരര്‍ ആയിട്ട് തന്നെയാണ്. അതിന്റെ പേരില്‍ യൂണിവേഴ്‌സിറ്റിയും right wing ഏജന്‍സികളും ഞങ്ങള്‍ക്കെതിരെ നടത്തിയ വയലന്‍സിനു കയ്യും കണക്കുമില്ല. അവിടെ നിന്നും ഇന്ത്യയുടെ തന്നെ പലഭാഗങ്ങളിലായി തെരുവുകളിലേക്കും യൂണിവേഴ്‌സിറ്റികളിലെക്കും വ്യാപിച്ചിരുന്നു. അതും സ്വതന്ത്ര സ്വഭാവത്തോടെ തന്നെയാണ്. അങ്ങനെ ലിംഗ രാഷ്ട്രീയം പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിക്കീഴില്‍ അല്ലാതെ ഒരു മാസ് മൂവ്‌മെന്റ് ആക്കിക്കൊണ്ട് വന്ന് സജീവ ചര്‍ച്ചയാക്കാന്‍ സമരത്തിന് കഴിഞ്ഞു എന്നത് തന്നെയാണ് അതിന്റെ വിജയം. ഞങ്ങള്‍ ഓരോരുത്തരും നേരിട്ട വ്യവസ്ഥിതിപരവും മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെയും എന്തെങ്കിലും മോശപ്പെട്ട പ്രവര്‍ത്തിക്ക് റദ്ദ് ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയം അല്ല അതിന്റെത്.

പറഞ്ഞു വരുന്നത് ഇത് വ്യക്തികളില്‍ ഊന്നിയ സമരം അല്ല. ചുംബന സമരത്തിന്റെ അപ്പോസ്തല/ന്‍ ആയി ആരും ആരെയും നിയമിച്ചിട്ടില്ല. ആശയമാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. അതിന്റെ പേരില്‍ ആരെങ്കിലും പ്രശസ്തി നേടുന്നതോ അല്ലാത്തതോ വലിയ വിഷയം ആയി ഞാന്‍ കരുതുന്നില്ല. Limelight ആഗ്രഹിച്ചല്ല ഞാനടക്കം പലരും ഇതില്‍ നിലപാടുകള്‍ എടുക്കുന്നതും പങ്കെടുക്കുന്നതും ക്രിയാത്മകമായി ഇടപെടുന്നതും അതിന്റെ പേരിലെ വയലന്‍സ് ഇപ്പോഴും നേരിടുന്നതും.


സ്വതന്ത്രമായി ചുംബന സമരത്തില്‍ പങ്കു ചേര്‍ന്നവര്‍ക്കെതിരെ മാവോയിസ്റ്റ് ലേബലും സ്വവര്‍ഗാനുരാഗികളുടെ നിരോധിത സംഘടന(അതേതാണാവോ!)കളുമായുള്ള ബന്ധവും തുടങ്ങി ഒട്ടനേകം ഗുണ്ട് പൊട്ടിച്ച മാധ്യമങ്ങളും നേര്‍ക്ക് നേരെ നിന്നുള്ള കൊലപാതകങ്ങളെ എന്‌കൌണ്ടറുകള്‍ ആക്കിത്തീര്‍ത്ത, വ്യക്തികളെ നിന്ന നില്പില്‍ കാണാതാക്കിയ ചരിത്രമുള്ള സ്റ്റേറ്റുമാണ് നമ്മുടെത്. ആ സ്റ്റേറ്റിനെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ആയിരുന്നില്ല ചുംബന സമരവും അനുബന്ധ ചര്‍ച്ചകളും എന്ന സംശയത്തിന്റെ ആനുകൂല്യം കുറ്റം തെളിയുന്നത് വരെ രാഹുലിനും രശ്മിക്കും നല്‍കാനാണ് എനിക്ക് താത്പര്യം.


ഒരു ചുംബന സമരത്തില്‍ പങ്കാളി ആയെന്നോ സംഘടിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചെന്നോ കരുതി രാഹുല്‍ പശുപാലന്‍ അതിന്റെ ഏക ഏജന്‍സി ആകുന്നില്ല, ലിംഗ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍ ആകുന്നില്ല. ഞങ്ങള്‍ ആരും പുള്ളിയെ കണ്ടിട്ടല്ല വിയര്‍ത്തതെന്നു ചുരുക്കം. പുള്ളി ചെയ്ത അധ്വാനത്തെ നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ചുംബന സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരും അതിന്റെ സ്വതന്ത്ര ഏജന്‍സികള്‍ ആണ്. അത് ഒരാളിലേക്ക് ചുരുങ്ങുന്നില്ല, ആര് ചുരുക്കാന്‍ ശ്രമിച്ചാലും. കാരണം അതൊരു ആശയമാണ്. അതിന് വ്യക്തിരൂപം എടുക്കുക അസാധ്യമെന്നു ഞാന്‍ കരുതുന്നു.

പലവിധ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും ഉള്ളവര്‍ ആണ് ഇതില്‍ പങ്കെടുത്തവര്‍ എല്ലാവരും. അതുകൊണ്ടുതന്നെ പങ്കെടുത്തു എന്ന് കരുതി അതോടെ എല്ലാവരും ഭയങ്കര ലിംഗ രാഷ്ട്രീയ പ്രബുദ്ധത ഉള്ളവര്‍ ആയിത്തീര്‍ന്നു എന്ന് കരുതത്തക്ക വിഡ്ഢിയല്ല ഞാന്‍. അവര്‍ പലരും അതിന്റെ സാധ്യതകളെക്കുറിച്ചു ചിന്തിച്ചു എന്നതാണ് പ്രധാനം. സ്ത്രീവിരുദ്ധത, ദളിത് വിരുദ്ധത, റേസിസം ഒക്കെ അത്രമേല്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരവും സമൂഹവും ആണ് നമ്മുടേത്.ഏറെ ഫെമിനിസം/പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് പറയുന്നവര്‍ പലരും തികച്ചും സ്ത്രീവിരുദ്ധ/ദളിത് വിരുദ്ധ, റേസിസ്റ്റ് പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒക്കെ ധാരാളം കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം ഷോക്കുകള്‍ എനിക്കിനി ബാക്കിയില്ല.

“ചുംബന സമര നേതാവ് പെണ്‍ വാണിഭത്തിനു പിടിയില്‍” എന്ന് വെണ്ടയ്ക്ക നിരത്തുന്ന മാധ്യമങ്ങളോടും അതിന്റെ കീഴില്‍ പോയി സമരത്തില്‍ പങ്കു ചേര്‍ന്ന എല്ലാവരെയും വാണിഭക്കാര്‍ എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന ഭൂരിപക്ഷത്തിനോടും ഒരു കാര്യം കൂടി പറയുന്നു  നേതാവ് ഉണ്ടാവാനും മറ്റുള്ളവരെ അണികള്‍ ആക്കാനും ഒക്കെ ഇതൊരു രാഷ്ട്രീയ പാര്‍ട്ടി അല്ല. ചുംബന സമരത്തിന്റെ ആശയം വച്ച് ആരും രാഹുലിനെ ന്യായീകരിക്കുന്നുമില്ല, അതുപോലെ തന്നെ രാഹുലിന്റെ പ്രശ്‌നങ്ങള്‍ ചുംബന സമരത്തെ ബാധിക്കുകയുമില്ല. പിന്നെ പോലീസ് ഭാഷ്യം അപ്പടി വിഴുങ്ങാന്‍ ഒട്ടു തയാറുമല്ല. അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ എനിക്ക് താത്പര്യമുണ്ട്. കാരണം സ്വതന്ത്രമായി ചുംബന സമരത്തില്‍ പങ്കു ചേര്‍ന്നവര്‍ക്കെതിരെ മാവോയിസ്റ്റ് ലേബലും സ്വവര്‍ഗാനുരാഗികളുടെ നിരോധിത സംഘടന(അതേതാണാവോ!)കളുമായുള്ള ബന്ധവും തുടങ്ങി ഒട്ടനേകം ഗുണ്ട് പൊട്ടിച്ച മാധ്യമങ്ങളും നേര്‍ക്ക് നേരെ നിന്നുള്ള കൊലപാതകങ്ങളെ എന്‌കൌണ്ടറുകള്‍ ആക്കിത്തീര്‍ത്ത, വ്യക്തികളെ നിന്ന നില്പില്‍ കാണാതാക്കിയ ചരിത്രമുള്ള സ്റ്റേറ്റുമാണ് നമ്മുടെത്. ആ സ്റ്റേറ്റിനെ സന്തോഷിപ്പിക്കുന്ന പ്രവൃത്തികള്‍ ആയിരുന്നില്ല ചുംബന സമരവും അനുബന്ധ ചര്‍ച്ചകളും എന്ന സംശയത്തിന്റെ ആനുകൂല്യം കുറ്റം തെളിയുന്നത് വരെ രാഹുലിനും രശ്മിക്കും നല്‍കാനാണ് എനിക്ക് താത്പര്യം.

പിഎസ്: പാരീസ് അറ്റാക്കിന്റെ പേരില്‍ രണ്ടായി മാറിയ സംഘിസുടാപ്പി വഹകള്‍ക്ക് വീണ്ടും ഒന്നിക്കാന്‍ അവസരം ലഭിച്ചതിന് അഭിനന്ദനം!

കൂടുതല്‍ വായനക്ക്…

ഇപ്പോഴത്തെ അറസ്റ്റ് ഞങ്ങളുടെ പരാതിയിന്‍മേല്‍; എസ്.എഫ്.എം അഡ്മിനുമായുള്ള അഭിമുഖം

“വല്യതന്ത”യെ ആഘോഷിക്കുന്നവരോട്, ചുംബനസമരത്തെ പിന്തുണച്ചതിന് ആരോടാണ് മാപ്പു പറയേണ്ടത്? എന്തിന്?

Latest Stories

We use cookies to give you the best possible experience. Learn more