2026 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ മെൻസ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇന്ത്യൻ ഇതിഹാസം വി.വി.എസ് ലക്ഷ്മണിനെ നിയമിച്ചു. ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയും ഒരേസമയങ്ങളിൽ നടക്കുന്നതിനാലാണ് ഏഷ്യൻ ഗെയിംസിന് വേണ്ടി പ്രത്യേക പരിശീലസംഘത്തെ നിയമിച്ചത്.
ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യൻ ടീം വിൻഡീസിനെതിരെയുള്ള ഏകദിന പരമ്പര കളിക്കും. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് ഏകദിന പരമ്പര നടക്കുന്നത്. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് ഏഷ്യൻ ഗെയിംസ്.
സെപ്റ്റംബർ 28ന് ക്വാർട്ടർ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിലിനിറങ്ങുക. 10 ടീമുകൾ സ്വർണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തിൽ ഇന്ത്യ നേരിട്ട് തന്നെ ക്വാർട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.
ഗ്രൂപ്പ് എയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമിനെ ആയിരിക്കും ഇന്ത്യ നേരിടുക. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ജപ്പാൻ എന്നീ ടീമുകളിൽ ഒന്നായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികൾ.
കഴിഞ്ഞ പതിപ്പിൽ നേടിയ സ്വർണ മെഡൽ നിലനിർത്താൻ ആയിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. 2023ൽ ഇന്ത്യൻ ഗോൾഡ് മെഡൽ സ്വന്തമാക്കിയപ്പോഴും പരിശീലകൻ ലക്ഷ്മൺ തന്നെയായിരുന്നു.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ആദ്യ പോരാട്ടം സെപ്റ്റംബർ 13നാണ് അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബർ 15നും അവസാന മത്സരം 17നുമാണ് നടക്കുക.
ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയർലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയുള്ള പരമ്പരകൾ ശ്രേയസിന്റെ കീഴിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
എന്നാൽ സിംബാബ്‌വേക്കെതിരെയുള്ള പരമ്പരയിൽ ഇന്ത്യ അയ്യരുടെ കീഴിൽ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവർത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.
Content Highlight: VVS Laxman will be the head coach of Indian cricket team in Asian games 2026